Headlines

കഴക്കൂട്ടം മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ടെക്‌നോപാർക്ക് ജീവനക്കാരി മരിച്ചു.

തിരുവനന്തപുരം: കഴക്കൂട്ടം മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ടെക്‌നോപാർക്ക് ജീവനക്കാരി മരിച്ചു. ചിറ്റാറ്റുമൂക്ക് കരിഞ്ഞ വയൽ ശ്രീ വിശാഖം വീട്ടിൽ സന്ധ്യ (38) ആണ് മരിച്ചത്. കെഎസ്ആർടിസി ബസിടിച്ച് ഇടതു കാലിന് ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. അപകടത്തിൽ സന്ധ്യയുടെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.


ബുധൻ രാവിലെ 7.30ഓടെ ഹോട്ടൽ ജിഞ്ചറിന് മുൻവശമുള്ള എലിവേറ്റഡ് ഹൈവേയുടെ അടിപ്പാതയിലായിരുന്നു അപകടം.
ടെക്‌നോപാർക്കിൽ ഗൈഡ്‌ഹൗസ് ജീവനക്കാരിയായ സന്ധ്യ ഓഫീസിലേയ്ക്ക് പോവുകയായിരുന്നു. ഈ സമയം അതേ ദിശയിൽ വന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. റോഡിൽ വീണ സന്ധ്യയുടെ ഇരുകാലുകളിലൂടെയും ബസിൻ്റെ ടയർ കയറിയിറങ്ങി. ചികിത്സയിലിരിക്കെ വലതുകാൽ മുറിച്ചുമാറ്റിയിരുന്നു. ഇടതുകാലിനും ഗുരുതരമായി പരിക്കേറ്റു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: