മനാമ: ബഹ്റൈനിൽ രണ്ട് വയസുകാരനെ കടലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കായി അൽ ബുദൈയ തീരത്തെത്തിയ അബ്ദുൽ റഹ്‌മാനാണ് മരിച്ചത്. വീട്ടുകാർക്കൊപ്പം കടൽത്തതീരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു .
കുട്ടി കടലിന് സമീപത്തേക്ക് പോയത് രക്ഷിതാക്കൾ ശ്രദ്ധിച്ചിരുന്നില്ല. കുട്ടിയെ കാണാതായതിനെ പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കടലിലും മറ്റ് ജലാശയങ്ങളിലും ചെറിയ കുട്ടികളുമായെത്തുമ്പോൾ മാതാപിതാക്കൾ അതീവ ശ്രദ്ധയുള്ളവരായിരിക്കണമെന്ന് അധികൃതർ ആവർത്തിച്ചു.
