ഭോപ്പാൽ: ആൺ സുഹൃത്തിനൊപ്പം വനപ്രദേശം സന്ദർശിക്കവെ കൂട്ട ബലത്സംഗത്തിനിരയായി യുവതി. സാഗർ ജില്ലയിലെ വനപ്രദേശത്ത് വെച്ചാണ് കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെ മർദിച്ച് ഓടിച്ച ശേഷം യുവതിയെ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. ജനുവരി 20നായിരുന്നു സംഭവം. റാനു 27 കാരനായ ജയഗോപാൽ ഗൗർ, 26 കാരനായ സുന്ദർ ഭഗവാൻ ദാസ് എന്ന യുവതിയെ പീഡിപ്പിച്ചു.
വനത്തിൽ വച്ച് യുവതിയെയും സുഹൃത്തിനെയും കണ്ട പ്രതികൾ ഇവരെ തടയുകയായിരുന്നു. സുഹൃത്തിനെ മർദിച്ച് ഓടിച്ച ശേഷം യുവതിയെ ഉൾക്കാട്ടിലേക്കു കൊണ്ടുപോയി ഇരുവരും മാറിമാറി പീഡിപ്പിച്ചു. യുവതിയെ പീഡിപ്പിച്ച ശേഷം ഇരുവരും കടന്നുകളഞ്ഞു. റോഡിലെത്തിയ യുവതി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
വനത്തിനു സമീപത്തെ താമസക്കാരാണ് പ്രതികൾ. സംഭവദിവസം രാത്രി തന്നെ കേസ് റജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ പിടികൂടാൻ വൈകിയെന്ന് ആരോപണമുണ്ട്. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു


