മലപ്പുറം: ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കവെ എതിർദിശയിൽ വന്ന ബസ്സിന്റെ സൈഡിൽ തട്ടി അപകടം. ഭർത്താവുമൊത്ത് ബൈക്കിൽ പോയ യുവതിക്ക് ദാരുണാന്ത്യം. വണ്ടൂര്‍ വാണിയമ്പലം സ്വദേശിനി 22 കാരിയായ സിമി വര്‍ഷയാണ് മരിച്ചത്. സിമി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഭര്‍ത്താവിനെ പരിക്കുകളോടെ മഞ്ചേരി ഹോസ്പിറ്റലിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെ തിരുവാലി സ്‌കൂളിന് സമീപത്തുള്ള വളവില്‍ വെച്ചാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിനെ മറികടക്കവേ എതിര്‍ദേശില്‍ വന്ന ബസിന്റെ സൈഡില്‍ തട്ടി പിന്നിലെ ടയറിന് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തിരുവാലി പോലീസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്
