ഹൈദരാബാദ്: ഉറക്കത്തിനിടെ കിടക്കയ്ക്ക് സമീപം ചാർജ് ചെയ്യാൻ വെച്ചിരുന്ന മൊബൈലിൽ നിന്ന് ഷോക്കേറ്റ യുവാവ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ അനിൽ എന്ന യുവാവാണ് മരിച്ചത്. 23 വയസ്സായിരുന്നു.
കിടക്കയ്ക്ക് സമീപമായിരുന്നു മൊബൈൽ ചാർജ് ചെയ്തിരുന്നത്. ഉറങ്ങുന്നതിനിടെ വയറിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യുവാവിന് ഭാര്യയും ഒന്നര വയസ്സുള്ള മകളുമുണ്ട്.
അടുത്തിടെ ബംഗളൂരുവിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് 24കാരനായ യുവാവാണ് ബംഗളൂരുവിൽ മരിച്ചത്.


