Headlines

താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു




താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. വളയം സ്വദേശി അമൽ ആണ് മരിച്ചത്. ചുരം ഒൻപതാം വളവിന് സമീപത്തു വച്ചായിരുന്നു അപകടം. മൂത്രമൊഴിക്കാനായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. അതിനിടയാണ് കൊക്കയിലേക്ക് വീണത്.

പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അമൽ ഉൾപ്പെടെ 13 പേർ വയനാട്ടിലേക്ക് വിനോദയാത്രയ്ക്കായി പോയതാണ്. ചുരത്തിന്റെ ഒൻപതാം വളവിൽ എത്തിയപ്പോൾ മൂത്രം ഒഴിക്കാനായി വാഹനം നിർത്തിയിരുന്നു. ട്രാവലർ വശത്തേക്ക് ചേർത്തുനിർത്തി. അമൽ പുറത്തിറങ്ങിയപ്പോഴാണ് അപകടം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: