ചങ്ങരംകുളം:നന്നംമുക്ക് തരിയത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരണപ്പെട്ടു.
പുത്തൻപള്ളി പെരുമ്പടപ്പ് പട്ടേരി കുന്ന് സ്വദേശി തൊഴുവന്നൂർ വീട്ടിൽ ദിനേശ് (43) ആണ് മരിച്ചത്. ചങ്ങരംകുളം ഭാഗത്ത് നിന്നും ചിറവല്ലൂർ ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിലും ദിശ ബോർഡിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ തലക്കും, കാലിനും ഗുരുതര പരുക്ക് പറ്റിയ ദിനേഷിനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.ചൊവ്വാഴ്‌ച വൈകിട്ട് 5.15 ഓടെ ആയിരുന്നു അപകടം.

