കാസർകോട്: കാസർകോട്ടെ വിവാഹവീട്ടിൽ പന്തൽ അഴിച്ചു മാറ്റുന്നതിനിടയിൽ ഷോക്കേറ്റ യുവാവ് മരിച്ചു. കർണാടക സ്വദേശിയായ പ്രമോദ് രാമണ്ണ (30) യാണ് മരിച്ചത്. വിവാഹ പന്തലിലുണ്ടായിരുന്ന ഇരുമ്പു തൂൺ അഴിച്ചു മാറ്റുന്നതിനിടയിൽ അടുത്തുള്ള വൈദുത കമ്പിയിൽ അറിയാതെ തട്ടിയതോടെ യുവാവിന് ഷോക്ക് ഏൽക്കുകയായിരുന്നു.
തളങ്കര തെരുവത്ത് വിവാഹ വീട്ടിൽ വെച്ചാണ് ദുരന്തമുണ്ടായത്. അപകടം നടന്നയുടൻ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ ചേർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ യുവാവ് മരിച്ചിരുന്നു. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മറ്റു നടപടി ക്രമങ്ങൾക്ക് ശേഷം യുവാവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

