Headlines

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശിയായ യുവാവ് മരിച്ചു


കുറ്റിപ്പുറം: കഴിഞ്ഞ ദിവസം ചങ്ങരംകുളം മാന്തടത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെല്ലൂർ സ്വദേശി കാസിമിന്റെ മകൻ ആബിദ് (22) മരണപ്പെട്ടു. മാതാവ് : താഹിറ. സഹോദരങ്ങൾ: ആസിഫ്, തസ്മീറ. ചെല്ലുർ മാളിയേക്കൽ ആബിദ് നേരത്തെ കുറ്റിപ്പുറം ഗാലക്സി ഹൈപ്പർ മാർക്കറ്റിലും ഇപ്പോൾ ട്രെൻഡ്സിലും ജോലി ചെയ്തു വരികയായിരുന്നു. കുറ്റിപ്പുറത്തെ ആംബുലൻസ് ഡ്രൈവർ റഷീദിൻ്റെ സഹോദരി പുത്രനാണ്. തൃശൂർ അമല ആശുപത്രിയിലുള്ള മ്യതദേഹം പോസ്റ്റ് മോർട്ടം കഴിഞ്ഞ ശേഷം ഇന്ന് (വ്യാഴം) ഉച്ചക്ക് ചെല്ലൂർ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തുന്നതാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: