വളപട്ടണം : കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച തിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷൻ മുറ്റത്ത് നിർത്തിയിട്ട വാഹനം തകർത്തു.
നിരവധി കേസിലെ പ്രതി കൊറ്റാളി ആയൂർവേദ ആശുപത്രിക്ക് സമീപത്തെ എം.പരമ ശിവത്തിനെ (30) വളപട്ടണം ഇൻസ്പെക്ടർ പി.വിജേഷിൻ്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 22 ന് രാത്രി 8.10 മണിക്കാണ് സംഭവം.
കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച ഇയാളെ നാട്ടുകാരും പോലീസും ചേർന്ന് കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പ്രതിപോലീസ് സ്റ്റേഷൻ മുറ്റത്ത് നിർത്തിയിട്ട കെ എല്‍.01.ബി.ഡബ്ല്യു.5945 നമ്പർ വാഹനത്തിൻ്റെ പിറക് വശത്തെ സൈഡ് ഗ്ലാസ് തലകൊണ്ട് അടിച്ചു പൊട്ടിച്ചതില്‍ 2000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിന് അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പോലീസ് സംഘത്തില്‍ ഉദ്യോഗസ്ഥരായ സുജിത്, ഭാസ്കരൻ, ഷാജി, പ്രജിത്ത്, ജിജേഷ്, വിജേഷ് ഡ്രൈവർമാരായ ജോർജ്ജ്,സുമിത്ത് എന്നിവരും ഉണ്ടായിരുന്നു.


