തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ യുവതിയും യുവാവും മരിച്ചനിലയിൽ. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. ആശയെ കൊലപ്പെടുത്തിയ ശേഷം കുമാർ ജീവനൊടുക്കിയെന്നാണ് പൊലീസ് നൽകുന്ന സൂചന. യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലും യുവ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയ നിലയിലുമായിരുന്നു.
യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം കുമാർ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
കുമാർ സ്വകാര്യ ടി.വി. ചാനലിലെ അസി. പ്രൊഡ്യൂസറാണ്. രണ്ടുദിവസം മുമ്പാണ് കുമാർ തമ്പാനൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. പേയാട് സ്വദേശിനിയായ ആശ കഴിഞ്ഞദിവസമാണ് ഇയാളുടെ മുറിയിലെത്തിയതെന്നാണ് വിവരം. കഴിഞ്ഞദിവസം മുതൽ ഇരുവരെയും പുറത്തുകണ്ടിരുന്നില്ല. തുടർന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ ഞായറാഴ്ച രാവിലെ മുറിതുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടത്. ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു
