തൃശ്ശൂർ: പൂജയ്ക്ക് ക്ഷേത്രത്തിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മലയാളിയായ ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരു ബെല്ലന്ദൂർ പൊലീസ് തൃശ്ശൂരിൽ നിന്നാണ് പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുൺ ടി എയെ അറസ്റ്റ് ചെയ്തത്.
പൂജയ്ക്ക് ക്ഷേത്രത്തിലെത്തിയ വീട്ടമ്മയോട് സൗഹൃദം സ്ഥാപിച്ച അരുൺ പീഡിപ്പിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. അരുൺ പരാതിക്കാരിയെ വീഡിയോ കോൾ ചെയ്യുകയും ഇത് അറ്റൻഡ് ചെയ്ത വീട്ടമ്മയുടെ ദൃശ്യം പകർത്തിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയെ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
പ്രതി അയച്ച മോശം സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ യുവതി ബെംഗളൂരു പൊലീസിന് കൈമാറി. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉണ്ണി ദാമോദരനെതിരെയും പരാതിയുണ്ട്. ഇയാളിപ്പോൾ ഒളിവിലാണ്.
