കായംകുളം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കഞ്ചാവ് വിൽക്കുന്നതിനിടയിൽ അറസ്റ്റ് ചെയ്തു. ഓച്ചിറ സ്വദേശി ഡോൺ ബോസ്കോ ഗ്രിക്ക് (26) ആണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലിസും ചേർന്ന് കെഎസ്ആർടിസി ബസ് സ്റ്റാന്‍റ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ഓച്ചിറ, കരുനാഗപ്പള്ളി എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ ഇയാള്‍ പ്രതിയാണെന്നും ക്രിമിനൽ കേസ് പ്രതികൾ ഇപ്പോൾ ലഹരി വിൽപ്പനയിലേക്ക് മാറുന്നതായും പൊലീസ് പറഞ്ഞു. ജില്ലയിലേയും സമീപ ജില്ലകളിലേയും ക്രിമിനൽ കേസ് പ്രതികളെ നിരീക്ഷിക്കുന്നതിനിടെയാണ് പൊലീസിന് ഇയാളെ കഞ്ചാവുമായി പിടികൂടിയത്
