തിരുവനന്തപുരം: വില്പനയ്ക്കായി എംഡിഎംഎ എത്തിച്ച യുവാവ് പിടിയിൽ. നെടുമങ്ങാട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് നെടുമങ്ങാട് സ്വദേശി സുനീർ ഖാനാ (32) ണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 0.420 ഗ്രാം എം ഡി എം എ പിടികൂടി. ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
നെടുമങ്ങാട് പ്രദേശം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ് സുനീർ ഖാനെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ഇയാളില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വിൽപ്പന സംബന്ധിച്ച് വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുമുണ്ട്. ഇയാളിൽ നിന്ന് ലഹരി വാങ്ങുന്നവരുടെ വിവരങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
