Headlines

തോട്ടത്തിൽ നിന്ന് മുറിച്ച് നീക്കുന്നതിനിടെ അപകടം; തടി ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു

കേളകം: സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്ന് മരം മുറിച്ച് നീക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് അപകടം. പെരുമ്പുന്ന സ്വദേശി കോട്ടുപ്പള്ളിയിൽ പൗലോസ് ആണ് മരിച്ചത്. 38 വയസായിരുന്നു. കേളകം പൊയ്യമല കടയം കവലയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. തോട്ടത്തിലെ റബർ മുറിക്കുന്നതിനിടെ ഈ മരം തെങ്ങിൽ തട്ടി തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൌലോസിനെ തൊഴിലാളികളും നാട്ടുകാരും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗികളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: വിജിത. മകൾ: ആഞ്ജല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: