അഴീക്കോട് സ്വദേശി ജിഷ്‌ണു സി. കെ, പള്ളിക്കുന്നുംപുറം സ്വദേശി അമിത് പി. കെ, മൂന്നുനിരത്ത് സ്വദേശി ആദിത് കെ, അഴീക്കൽ സ്വദേശി റിജിൻ രാജ് എന്നിവരാണ് അറസ്റ്റിലായത് അഴീക്കൽ സ്വദേശി ബാലകൃഷ്‌ണനാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത് കാർ സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ്, എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നിർദ്ദേശപ്രകാരം വളപട്ടണം ഇൻസ്പെക്ടർ പി.വിജേഷ്, എസ് ഐ ടി എം വിപിൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്


