ലക്നൗ: ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായി. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫിറോസാബാദ് സൗത്ത് മേഖലയിലെ ഹുമയൂൺപുർ സ്വദേശി 32 കാരനായ ശിവം എന്ന തനുവിനെയാണു വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഈ സമയം തനു വീട്ടിൽ ഒറ്റയ്ക്കായിരുന്നു.
ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ തനുവിന് ജൂൺ 17ന് കോടതി ജാമ്യം നൽകിയിരുന്നു. വീട്ടിലെത്തിയ തനു വിഷാദത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
