നടന് ടിനി ടോമിന്റെ മകൻ ആദം ഷിം (21 ) കഞ്ചാവുമായി പിടിയിൽ. ഒപ്പം ഉണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളും പിടിയിലായി.
തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് ആണ് ഈരൂര്‍ സ്വദേശി കാര്‍ത്തിക് (20), ആലുവ സ്വദേശികളായ അമിത് ജോര്‍ജ് (21) എന്നിവരെയും ടിനി ടോമിന്റെ മകനെയും അറസ്റ്റ് ചെയ്തത്.
മകളിയം അമ്പലത്തിന് സമീപം രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം, റോഡരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.
പോലീസിനെ കണ്ടതോടെ പരിഭ്രമിച്ച് സ്ഥലത്തുനിന്നും മാറിപ്പോകാന്‍ ശ്രമിച്ച യുവാക്കളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു.
പരിശോധനയില്‍ കാര്‍ത്തിക്കിന്റെ പാന്റിന്റെ പോക്കറ്റില്‍നിന്ന് നാല് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ചോദ്യംചെയ്യലില്‍, സ്വന്തം ഉപയോഗത്തിനായി കൈവശം വെച്ചതാണെന്ന് സമ്മതിച്ചു.
മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
സിനിമയിലെ ലഹരിക്കെതിരെയും അവരുടെ മക്കള്‍ ലഹരി കെണിയില്‍ വീഴുന്നതിനെതിരെയും മുമ്പ് പരസ്യമായി പ്രതികരിച്ചിട്ടുള്ള വ്യക്തിയാണ് ടിനി ടോം.
തന്റെ മകനെ സിനിമയിൽ വിടേണ്ട എന്ന് ഭാര്യ പറഞ്ഞത് സിനിമയിലെ ലഹരി ഉപയോഗം ഭയന്നാണ് എന്നും അന്ന് ടിനി ടോം പറഞ്ഞിരുന്നു.


