അധ്യാപികയായി നിയമന ഉത്തരവ് ലഭിച്ചതിന് പിന്നാലെ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി.




പാലോട്: പാലോട് നന്ദിയോട് പച്ചമലയിൽ വീട്ടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി . നന്ദിയോട് പച്ചമല കിടാരക്കുഴി രേഷ്മ ഭവനിൽ രേഷ്മ (31) യെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിലും രണ്ടു ദിവസമായി രേഷ്മയെ കാണാത്തതിനെ തുടർന്ന് തിരക്കുന്നുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ വീടിനുള്ളിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് മുറി തുറന്നു നോക്കുമ്പോഴാണ് ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊതുവേ മുറിക്കുള്ളിൽ ഒറ്റയ്ക്കിരിക്കുന്ന സ്വഭാവം രേഷ്മയ്ക്ക്‌ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് അനൂപ് ഇടുക്കിയിൽ ജോലി സംബന്ധമായി പോയിരുന്നു.
തിങ്കളാഴ്ച നന്ദിയോട് പാലുവള്ളി ഗവ: യു പി എസിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: