Headlines

കുളിക്കാൻ കയറിയ 10 വയസുകാരിയെ കയറിപ്പിടിക്കാൻ ശ്രമം; അതിക്രമം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചി മുറിയിൽ വച്ച്; യുവാവ് അറസ്റ്റിൽ



ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുന്നപ്ര കപ്പക്കട പൊള്ളിയിൽ അരുൺ ആണ് അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്. ആശുപത്രി ശുചി മുറിയിൽ കുളിക്കാൻ കയറിയപ്പോഴായിരുന്നു പ്രതി പത്തു വയസുകാരിയെ കയറിപിടിക്കാൻ ശ്രമിച്ചത്.

കുട്ടിയുടെ മാതാവ് ഇവിടെ ചികിത്സയിലാണ്. അമ്മയക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന കുട്ടി ശുചിമുറിയില്‍ കുളിക്കാൻ കയറിയപ്പോഴാണ് സംഭവം. കുട്ടി നിലവിളിച്ചതിനെത്തുടർന്ന് ആളുകളെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: