തൃശൂര്‍ : പീച്ചി ഡാം റിസര്‍വോയറില്‍ നിന്ന് രക്ഷിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആന്‍ ഗ്രേസ് ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.33നായിരുന്നു മരണം.
പട്ടിക്കാട് സ്വദേശി അലീന (16) ആണ് നേരത്തേ മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന.


