തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വീണ്ടും ജീവനെടുത്ത് ടിപ്പർ അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ മലയൻകീഴ് സ്വദേശി സുധീർ ആണ് മരിച്ചത്. പനവിള ജംഗ്ഷനിലാണ് അപകടമുണ്ടായത്.
വിഴിഞ്ഞം അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് വീണ്ടും ജീവനെടുത്ത് ടിപ്പർ അപകടമുണ്ടായിരിക്കുന്നത്.

