മലപ്പുറം :ചങ്ങരംകുളത്ത് ഉറങ്ങി കിടന്ന ഭാര്യയെയും മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ ചങ്ങരംകുളം പോലീസ്അറസ്റ്റ് ചെയ്തു.കുന്നംകുളം കീഴൂര്‍ സ്വദേശി എഴുത്ത്പുരക്കല്‍ ജിജി -53യെയാണ് ചങ്ങരംകുളം സിഐ ഷൈനിന്റെയും എസ്ഐ റോബര്‍ട്ട് ചിറ്റിലപ്പിള്ളിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ചങ്ങരംകുളം കല്ലുര്‍മ്മയില്‍ ഭര്‍ത്താവ് ജിജിയുമായി അകന്ന് വാടകക്ക് താമസിച്ച് വരികയായിരുന്നു യുവതി. ഡിസംബർ -9 ന് -രാത്രി 12 മണിയോടെ യുവതിയും 2 പെണ്‍ മക്കളും ഉറങ്ങുന്നതിനിടെയാണ് പ്രതി ജിജി ഇവരുടെ താമസ സ്ഥലത്ത് എത്തിജനല്‍ വഴി പെട്രോള്‍ ഒഴിച്ച ശേഷം പ്രതി റൂമില്‍ തീയിടുകയായിരുന്നു.ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടമ്മയും മക്കളും വാതില്‍ തുറന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
ശേഷം ഒളിവിലായിരുന്ന പ്രതിയെ ചങ്ങരംകുളത്ത് നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.പ്രതിക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തു.സംഭവ സ്ഥലത്ത് ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്തരും തെളിവെടുപ്പ് നടത്തി.പിടിയിലായ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പൊന്നാനി ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.
