ഇരുതല മൂരിയെ ലക്ഷങ്ങള്‍ക്ക് വില്‍ക്കാൻ ശ്രമം; കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെട്ട സംഘം പിടിയിലായി



ഇരുതല മൂരിയെ ലക്ഷങ്ങള്‍ക്ക് വില്‍ക്കാൻ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ ഏഴുപേർ പിടിയില്‍.

ഇരവിപുരം ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹിയും കൊല്ലം പഴയപഴയാറ്റിൻ കുഴി സ്വാദേശിയുമായ ദാറുല്‍ സലാം വീട്ടില്‍ അൻസറുദ്ധീൻ, കൊല്ലം വാക്കനാട് സ്വാദേശി ഫൗസിയ മൻസിലില്‍ നിസാറുദ്ധീൻ, കോട്ടയം കൊന്നല്ലൂർ സ്വാദേശി പൊട്ടൻങായില്‍ ചെറിയാൻ,കൊല്ലം ചാത്തന്നൂർ ആനച്ചാല്‍ സ്വാദേശി ജാസ്മിൻ വില്ലയില്‍ ഫിയാസ്, കൊല്ലം ഏരുക്കുഴി പാലയ്ക്കല്‍ സ്വാദേശി നൗഫല്‍ മൻസിലില്‍ നൗഫല്‍ എന്നിവരാണ് പിടിയിലായത്. 5 ലക്ഷം രൂപക്ക് ഇരുതലമൂരിയെ വില്‍ക്കാനായിരുന്നു തട്ടിപ്പ് സംഘത്തിന്റെ നീക്കം. വനം വകുപ്പ് ഇൻറലിജൻസാണ് സംഘത്തിന് കെണിയൊരുക്കിയത്.

വനം വകുപ്പിന്റെ വിശദീകരണം ഇങ്ങനെ:

ഇരുതല മുരിയുടെ ആവശ്യക്കാരാണെന്ന വ്യാജേനെ തട്ടിപ്പ് സംഘത്തെ സമീപിച്ച്‌ ഇരുതലമൂരിക്ക് വനം വകുപ്പ് ഇൻറലിജൻസ് 50 ലക്ഷം രൂപ വില ഉറപ്പിച്ചു. തട്ടിപ്പ് സംഘം 40 ദിവസം മുമ്പ് വെല്ലൂറില്‍ നിന്നും ട്രെയിൻ മാർഗം ഇരുതലമൂരിയെ നാട്ടില്‍ എത്തിച്ചു തുടർന്ന് വനം വകുപ്പ് വലയില്‍ കുടുക്കുകയായിരുന്നു. മൂന്നര ലക്ഷത്തോളം രൂപയ്ക്ക് ഇരുതലമൂരിയെ വെല്ലൂർ സ്വദേശിയില്‍ നിന്നും വാങ്ങിയെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി വനപാലകർ പറയുന്നു. നിയമ നടപടികള്‍ പൂർത്തിയാക്കി പ്രതികളെ പുനലൂർ വനം കോടതിയില്‍ ഹാജരാക്കി. പിന്നിലുള്ളവരെകുറിച്ചും അന്വേഷണം ആരംഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: