Headlines

എല്‍ഡിഎഫ് ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്തു; എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റിനെ പുറത്താക്കി

കോട്ടയം: കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത എന്‍എസ്എസ് ഭാരവാഹിയെ പുറത്താക്കി. എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി പി ചന്ദ്രന്‍ നായരെയാണ് പുറത്താക്കിയത്. വൈസ് പ്രസിഡന്റിന് പകരം ചുമതല നല്‍കിയിട്ടുണ്ട്

കഴിഞ്ഞദിവസം നടന്ന പാലാ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ തോമസ് ചാഴികാടനും ജോസ് കെ മാണിക്കുമൊപ്പം സജീവ സാന്നിധ്യമായി ചന്ദ്രന്‍ നായരുമുണ്ടായിരുന്നു. കരയോഗം പ്രവര്‍ത്തകരുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍എസ്എസ് നേതൃത്വത്തിന്റെ നടപടിയെന്നാണ് വിവരം.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പ്രസിഡന്റ് പങ്കെടുത്തതിന് പിന്നാലെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതകള്‍ ഉടലെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് താലൂക്ക് യൂണിയന്റെ 13 അംഗങ്ങളെ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ചങ്ങനാശ്ശേരിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: