കെബി ഗണേഷ് കുമാറിനു നേരെ രൂക്ഷ വിമര്‍ശനവുമായി കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍
കൊട്ടാരക്കര: കെബി ഗണേഷ് കുമാറിനു നേരെ രൂക്ഷ വിമര്‍ശനവുമായി കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ രംഗത്ത്. എന്‍എസ്എസ് പ്രസ്ഥാനത്തെയും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെയും പരസ്യമായി വിമര്‍ശിച്ചതിലുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് യൂണിയന്‍ അംഗം ജി തങ്കപ്പന്‍ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്. ആര്‍ ബാലകൃഷ്ണപിള്ളയുടെ കുടുംബത്തിന് എന്‍എസ്എസിന്റെ പിന്തുണയും തണലുമാണ് എല്ലാറ്റിനും സഹായിച്ചതെന്നും, അഴിമതിക്കേസില്‍ ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹത്തിന് ആശ്വാസമായത് സുകുമാരന്‍ നായരുടെ ഇടപെടലായിരുന്നുവെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് താല്‍പര്യമില്ലാതിരുന്നിട്ടും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം വാങ്ങി നല്‍കുന്നതില്‍…

