Headlines

kerala14.in

മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂർ: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് ആണ് മികച്ച ചിത്രം ‘ഭ്രമയുഗം’ എന്ന സിനിമയിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘മഞ്ഞുമ്മല്‍ ബോയിസ്’ സംവിധായകൻ ചിദംബരം ആണ് മികച്ച സംവിധായകൻ. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അന്തിമ വിധിനിർണയ…

Read More

കെ എസ് ശബരീനാഥിനെതിരെ വി വി രാജേഷിനെ കവടിയാറിൽ മത്സരിപ്പിക്കാൻ ബിജെപി നീക്കം

തിരുവനന്തപുരം നഗരസഭ തിരഞ്ഞെടുപ്പിൽ ബിജെപി മുൻ ജില്ലാ അധ്യക്ഷനായ വി വി രാജേഷിനെ കവടിയാറിൽ മത്സരിപ്പിക്കാൻ ബിജെപിയിൽ ആലോചന. ബിജെപി സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിലാണ് വാർഡ് തലങ്ങളിൽ നിന്നുള്ള മൂന്നംഗ സ്ഥാനാർത്ഥി പട്ടിക ജില്ലാ നേതൃത്വത്തിന് കൈമാറി. സംസ്ഥാന അധ്യക്ഷന്റെ അനുമതിയോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഒരാഴ്ചക്കുള്ളിൽ നടക്കും. വി വി രാജേഷ്,മഹേശ്വരൻ നായർ,തമ്പാനൂർ സതീഷ്,എം ആർ ഗോപൻ,കരമന അജിത്,വിവി ഗിരി,എസ് കെ പി രമേശ്,പാപ്പനംകോട് സജി,സിമി ജ്യോതിഷ് ,ആശ നാഥ്,മഞ്ജു ജി എസ് തുടങ്ങിയ നേതാക്കൾ…

Read More

പെൺപുലികളുടെ തേരോട്ടം; കപ്പടിച്ച് ഇന്ത്യ, സൗത്ത് ആഫ്രിക്കയെ 52 റൺസിന് തകർത്തു

വനിതാ ഏകദിന ലോകകപ്പ് മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യൻ വനിതകളുടെ ആദ്യ ഏകദിന ലോകകപ്പ് കിരീടവും ഒപ്പം തന്നെ ആദ്യ ഐ സി സി കിരീടവും കൂടിയാണ് ഇത്. മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു. ക്യാപ്റ്റൻ ലോറ വോള്‍വാര്‍ഡ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ഫലമുണ്ടായില്ല. 98 പന്തിൽ 11 ഫോറുകളും ഒരു…

Read More

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്:ഇത്തവണ ആര്യാ രാജേന്ദ്രൻ മത്സരിച്ചേക്കില്ല;ദീപക്കും സമ്പത്തും പരിഗണനയിൽ ?

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനത്തേയ്ക്ക് ഇത്തവണ ആര്യാ രാജേന്ദ്രന്‍ മത്സരിച്ചേക്കില്ല. മേയര്‍ സ്ഥാനത്തേയ്ക്ക് സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ എസ് പി ദീപക്കിനെ പരിഗണിക്കുന്നതായാണ് വിവരം. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് എസ് പി ദീപക്. ഇതിന് പുറമേ ആളുകളുമായി പുലര്‍ത്തുന്ന അടുത്ത ബന്ധവും മുന്നണി പരിഗണിക്കുന്നുണ്ട്. മുന്‍ എം പി എ സമ്പത്തിനെയും മേയര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായാണ് വിവരം. മുതിര്‍ന്ന നേതാവെന്ന പരിഗണനയും ദീര്‍ഘനാളായി…

Read More

പണത്തിനായി 10 വയസ്സുകാരിയെ വേശ്യാവൃത്തിക്കയച്ചു; അമ്മയും 70 വയസ്സുകാരനും അറസ്റ്റിൽ

മുംബൈ: പത്തുവയസ്സുകാരിയെ വേശ്യാവൃത്തിയിൽനിന്ന് രക്ഷപ്പെടുത്തി മഹാരാഷ്ട്ര പോലീസ്. ഖർഘറിലെ കൊപാർഗാവിൽ നിന്നുള്ള സ്ത്രീ തന്റെ 10 വയസ്സുകാരി മകളെ പണത്തിനായി ഒരു പ്രായമായ പുരുഷന്റെ അടുത്തേക്ക് അയക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നവി മുംബൈ പോലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. അന്വേഷണത്തിനിടെ പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും എഴുപത് വയസ്സുള്ള ഫറൂഖ് അല്ലൗദ്ദീൻ ഷെയ്ഖ് എന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾ യഥാർത്ഥത്തിൽ ലണ്ടനിലെ താമസക്കാരനാണെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു മനസ്സിലുണ്ടായിട്ടും ഇയാൾ…

Read More

മണ്ണാർക്കാട് കരിമ്പ് ജ്യൂസ് അടിക്കുന്നതിനിടെ കൈ യന്ത്രത്തിൽ കുടുങ്ങി; മെഷീൻ മുറിച്ചു മാറ്റി കൈ പുറത്തെടുത്തു

പാലക്കാട്: മണ്ണാർക്കാട് കരിമ്പ് ജ്യൂസ് അടിക്കുന്നതിനിടെ കൈ യന്ത്രത്തിൽ കുടുങ്ങി. കരിമ്പ് ജ്യൂസ് അടിക്കുന്ന മെഷീൻ മുറിച്ചു മാറ്റി കൈ പുറത്തെടുത്തു. മണ്ണാർക്കാട് കല്ലടിക്കോട് ചുങ്കത്ത് ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. കല്ലടിക്കോട് ചുങ്കത്ത് കരിമ്പ് ജ്യൂസ് കട നടത്തുന്ന മണിയുടെ കൈയ്യാണ് ജ്യൂസ് അടിക്കുന്നതിനിടെ മെഷീനിൽ കുടുങ്ങിയത്. വിവരമറിഞ്ഞു തടിച്ചു കൂടിയ നാട്ടുകാരും ആംബുലൻസ് ഡ്രൈവർമാരും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും മണിയുടെ കൈ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കട്ടര്‍ സ്ഥലത്തെത്തിച്ച് കരിമ്പ് ജ്യൂസ് അടിക്കുന്ന…

Read More

‘ആധാര്‍’ എഡിറ്റ് ഇന്ന് മുതല്‍ ഈസി; പേരുവിവരങ്ങള്‍ ഓണ്‍ലൈനായി സ്വയം പരിഷ്‌കരിക്കാം

     ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് വരുത്തിയ സുപ്രധാന മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇന്ന് മുതല്‍ ആധാര്‍ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ പേര്, വിലാസം, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ഓണ്‍ലൈനായി സ്വയം പരിഷ്‌കരിക്കാം. ആധാറില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരു നിശ്ചിത തുക അടയക്കേണ്ടി വരും. ഡെമോഗ്രഫിക്ക് വിവരങ്ങള്‍ക്ക് മാറ്റം വരുത്താന്‍ 75 രൂപയും ബയോമെട്രിക്ക് അപ്ഡേറ്റിന് 125 രൂപയും നല്‍കണം. കുട്ടികള്‍ക്ക് ബയോമെട്രിക്ക് അപ്ഡേറ്റുകള്‍ സൗജന്യമാണ്. ആധാര്‍ സേവനം വേഗത്തിലാക്കുക,യൂസര്‍ ഫ്രണ്ട്ലിയാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ…

Read More

കടയ്ക്കലിൽ സിപിഐ വിട്ടവർ കൂട്ടത്തോടെ സിപിഐഎമ്മിലേക്ക്; 700ലധികം പേർ സിപിഐഎമ്മിൽ ചേരും

കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ സിപിഐ വിട്ടവർ കൂട്ടത്തോടെ സിപിഐഎമ്മിലേക്ക്. സിപിഐ വിട്ട 700ലധികം പേർ സിപിഐഎമ്മിൽ ചേരുമെന്ന് സിപിഐ മുൻ ജില്ലാ കൗൺസിൽ അംഗം ജെ സി അനിൽ പറഞ്ഞു. ഇന്നലെ  കടയ്ക്കലിൽ നടന്ന യോഗത്തിലാണ് സിപിഐഎം പ്രവേശനത്തെ കുറിച്ച് ജെ സി അനിൽ പ്രഖ്യാപിച്ചത്. സിപിഐയിൽനിന്ന് നേരത്തെ പുറത്താക്കിയ നേതാവാണ് ജെ സി അനിൽ. കടുത്ത വിഭാഗീയതയ്ക്കും ഉൾപാർട്ടി പ്രശ്‌നങ്ങൾക്കും പിന്നാലെയാണ് കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി ഉണ്ടായത്കടയ്ക്കൽ മണ്ഡലത്തിൽ നിലനിൽക്കുന്ന സംഘടനാ പ്രശ്‌നങ്ങളിൽ ജില്ലാ നേതൃത്വം…

Read More

കൊല്ലത്ത് വൻ കഞ്ചാവ് വേട്ട;കഞ്ചാവുമായി രണ്ടു പേർ പൊലീസ് പിടിയിൽ

കൊല്ലം: കൊല്ലത്ത് വൻ കഞ്ചാവ് വേട്ട. കൊല്ലം ജില്ലയിലെ അഞ്ചലിൽ കഞ്ചാവുമായി രണ്ടു പേർ പൊലീസ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശിനി ശശികലയും പാലക്കാട് ഒറ്റപ്പാലം സ്വദേശി ഷെഫീർയുമാണ് കസ്റ്റഡിയിലായത്. മൂന്നു കിലോ കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു. ഇന്ന് ഉച്ചയോടെയാണ് ഇരുവരെയും അഞ്ചൽ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. കെഎസ്ആർടിസി ബസിൽ അഞ്ചലിൽ ഇറങ്ങിയ ഇരുവരെയും സംശയാസ്പദമായി കണ്ട പൊലീസ് സംഘം പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകളിൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. രഹസ്യവിവരത്തെ…

Read More

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ചരിത്രകാരൻ ഡോ. എം ആർ രാഘവ വാര്യർക്ക് കേരള ജ്യോതി

       2025ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചരിത്രകാരൻ ഡോ. എം ആർ രാഘവ വാര്യർക്ക് കേരള ജ്യോതി പുരസ്കാരം. വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. കലാ വിഭാഗത്തിൽ രാജശ്രീ വാര്യർക്കും കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് പി ബി അനീഷിനും കേരളപ്രഭ പുരസ്കാരം ലഭിച്ചു. മാധ്യമപ്രവർത്തകൻ ശശികുമാർ, നാവികൻ അഭിലാഷ് ടോമി, കൊല്ലം ടികെഎം ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസ്‌ലിയാർ, ജെൻ റോബോട്ടിക്സ് സ്ഥാപകൻ എം കെ വിമൽ ഗോവിന്ദ്, ജിലു മോൾ മാരിയറ്റ് എന്നിവർക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial