പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: 17 കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനരയാക്കിയതിന് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ മദ്ദൂരിലാണ് സംഭവം. പെൺകുട്ടിയെ യുവാവ് പ്രണയം നടിച്ച് ലോഡ്ജിലെത്തിച്ചാണ് സുഹൃത്തുക്കള്ക്കൊപ്പം ചേർന്ന് പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പടെ ഉള്ളവരാണ് അറസ്റ്റിലായത്. പിടിയിലായ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പെൺകുട്ടിയുടെ സഹപാഠികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാള് പെൺകുട്ടിയെ പ്രണയം നടിച്ച് കെണിയിൽപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രണയം നടിച്ച് യുവാവ് പെൺകുട്ടിയെ മാണ്ഡ്യയിലെ ഒരു ലോഡ്ജിൽ എത്തിച്ചു. ഇവിടെ വെച്ച് പെൺകുട്ടിയെ പീഡീപ്പിച്ചു. ശേഷം…

