Headlines

kerala14.in

സ്‌കൂളിൽ വച്ച് ഏഴാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; പ്രധാനധ്യാപകന്‍ അറസ്റ്റിൽ

ബംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രധാനധ്യാപകന്‍ അറസ്റ്റിൽ. കർണാടകയിലെ ചിക്കബെല്ലാപുരയിലെ സർക്കാർ സ്‌കൂളിലെ പ്രധാനധ്യാപകന്‍ ജി.വെങ്കിടേഷാണ് അറസ്റ്റിലായിരിക്കുന്നത്. സ്‌കൂൾ ഓഫീസ് മുറിയിൽവച്ച് ആറുമാസത്തോളമാണ് ഇയാൾ ഏഴാംക്ലാസുകാരിയെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ അഞ്ച് മാസമായി പെൺകുട്ടിക്ക് ആർത്തവം വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പരിശോധനയിൽ പെൺകുട്ടി മൂന്ന് മാസം ഗർഭിണിയാണെന്ന് തെളിയുകയായിരുന്നു.തുടർന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പ്രധാനധ്യാപകന്‍ പീഡിപ്പിച്ച കാര്യം പെൺകുട്ടി മാതാപിതാക്കളോട് തുറന്ന് പറഞ്ഞത്. സ്‌കൂളിലെ ഓഫീസ് മുറിയിൽവെച്ച് പ്രധാനധ്യാപകന്‍ പലതവണ…

Read More

‘സര്‍ക്കാര്‍ ഭൂമി കൈയേറി ഭക്തര്‍ ആരാധനാലയങ്ങള്‍ ഉണ്ടാക്കേണ്ടതില്ല’; പൊളിച്ചു നീക്കണമെന്ന് നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: സർക്കാർ ഭൂമിയിൽ നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. ഏതു മതത്തിന്റെയായാലും സര്‍ക്കാര്‍ ഭൂമിയില്‍ ആരാധനാലയങ്ങള്‍ അനുവദിക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ അനുമതിയില്ലാതെ കയ്യേറി നിർമിച്ച ആരാധാനാലയങ്ങൾ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ദൈവം സര്‍വശക്തനും സര്‍വവ്യാപിയുമാണ്. വിശ്വാസികളുടെ ശരീരത്തിലും വീട്ടിലും അവര്‍ പോവുന്നിടത്തെല്ലാം ദൈവമുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ ഭൂമി കൈയേറി ഭക്തര്‍ ആരാധനാലയങ്ങള്‍ ഉണ്ടാക്കേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ക്കാര്‍ ഭൂമി ഭൂമിയില്ലാത്തവര്‍ക്കും മനുഷ്യരാശിക്കും വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. അതില്‍ ദൈവത്തിനു സന്തോഷമേ ഉണ്ടാവൂ….

Read More

ചികിത്സയ്ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു; ജിം പരിശീലകൻ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ചികിത്സയ്ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ജിം പരിശീലകൻ അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശി സുജിത്താണ് പിടിയിലായത്. കദ്രി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കാസർകോട് സ്വദേശിയായ യുവതി നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിൽ എത്തിയപ്പോൾ ആയിരുന്നു സംഭവം. ഇക്കഴിഞ്ഞ മാർച്ചിലാണ് സംഭവം. യുവതിയും സുജിത്തും പരിചയക്കാരായിരുന്നെന്നും ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിൽ ഒപ്പം വന്ന തന്നെ ആശുപത്രി മുറിയിൽവച്ച് ബലാത്സംഗം ചെയ്യുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നുമാണ് പരാതി. പിന്നീട് ചിത്രങ്ങൾ കാട്ടി നിരവധി തവണ…

Read More

കെഎസ്ആർടിസി ഡ്രൈവറായ 48 വയസുകാരൻ കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട: കെഎസ്ആര്‍ടിസി ഡ്രൈവറായ നാല്പത്തിയെട്ടുകാരൻ കുഴഞ്ഞുവീണ് മരിച്ചു. മുണ്ടക്കയം സ്വദേശി രവികുമാർ (48) ആണ് മരിച്ചത്. പത്തനംതിട്ട- ആങ്ങമൂഴി ചെയിൻ സർവീസിലെ ഡ്രൈവറാണ് ഇദ്ദേഹം. ദീര്‍ഘകാലമായി കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. കുഴഞ്ഞു വീണ രവികുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Read More

കളിക്കുന്നതിനിടെ 110 കെവി ലൈനിൽ നിന്ന് ഷോക്കേറ്റു; ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു

കോഴിക്കോട്: കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മാലിക്കാണ് (12) മരിച്ചത്. കളിക്കുന്നതിനിടെയാണ് കുട്ടിക്ക് കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റത്. മേയ് 24 നായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 6 ദിവസമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വീടിൻ്റെ ടെറസിൽ കളിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന വയർ മുകളിൽ കൂടി കടന്ന് പോകുന്ന 110 കെവി ലൈനിൽ തട്ടിയാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ഒരാഴ്ച്ചത്തോളം മെഡിക്കൽ…

Read More

വിഷു ബംപർ ലോട്ടറിയിൽ 12 കോടി അടിച്ച ആളെ കണ്ടെത്തി

ആലപ്പുഴ: കേരള വിഷു ബംപര്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനാര്‍ഹനായ ആളെ കണ്ടെത്തി.12 കോടി രൂപ ലഭിച്ച ആ ഭാഗ്യവാന്‍ ആലപ്പുഴ പഴവീട് പ്ലാംപറമ്പില്‍ വിശ്വംഭരന്‍ (76) ആണ്. സിആര്‍എഫ് വിമുക്തഭടനായ വിശ്വംഭരന്‍ ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്. കുറച്ചുനാള്‍ എറണാകുളത്തെ ഒരു ബാങ്കില്‍ സെക്യൂരിറ്റി ജോലി ചെയ്ത ശേഷമാണ് വിശ്രമജീവിതത്തിലേക്ക് തിരിഞ്ഞത്. സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വാര്‍ത്ത അറിഞ്ഞയുടന്‍ നിരവധി ആളുകൾ തന്നെ തേടിയെത്തുമോ എന്നാണ് പേടിയെന്നും വിശ്വംഭരന്‍ പറഞ്ഞു. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം…

Read More

രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി സിഎഎ നടപ്പാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ സിഎഎ നടപ്പാക്കി കേന്ദ്രം. ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുള്ളവര്‍ക്ക് പൗരത്വം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപേക്ഷകര്‍ക്ക് അതത് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിയാണ് പൗരത്വം നല്‍കിയതെന്ന് മന്ത്രാലയം അറിയിച്ചു. ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിനു മുന്‍പായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഈ എതിര്‍പ്പ് മറികടന്നാണ് കേന്ദ്ര നടപടി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍, പൗരത്വ ഭേദഗതി നിയമപ്രകാരം അര്‍ഹരായ അപേക്ഷകര്‍ക്ക്…

Read More

രാമവർമപുരം കേരള പൊലീസ് അക്കാദമിയിലെ ലൈംഗികാതിക്രമം; പ്രതിയായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

രാമവർമപുരം കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അക്കാദമിയിലെ ഓഫിസർ കമാൻഡന്റ് പ്രേമനെയാണ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി പി വിജയൻ സസ്പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്തയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.പ്രേമനെതിരെയുള്ള ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതി കൈമാറിയതനുസരിച്ച് വിയ്യൂർ പൊലീസ് ഓഫീസർ കമാൻഡന്റിനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം കേട്ട ഉടനെ തന്നെ പ്രാഥമികാന്വേഷണം തുടങ്ങുകയും പരാതിക്കാരിയിൽ നിന്നും പരാതി രേഖാമൂലം വാങ്ങുകയും…

Read More

സ്‌കൂട്ടറിന് പിന്നിലിരുന്ന് കുട നിവർത്താൻ ശ്രമം; ഹോട്ടൽ ജീവനക്കാരി റോഡിൽ വീണ് മരിച്ചു

തിരുവനന്തപുരം: സ്‌കൂട്ടറിന്റെ പിറകിലിരുന്ന് കുട നിവർത്താൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി വീണ് മരിച്ചു. ഹോട്ടൽ ജീവനക്കാരിയായ മുക്കോല സ്വദേശി സുശീലയാണ് റോഡിൽ വീണ് തലയിടിച്ച് മരിച്ചത്. സ്കൂട്ടറിന്റെ പിന്നിലിരുന്ന് കുട നിവർത്തുന്നതിനിടെ നിലത്തുവീഴുകയായിരുന്നു. കോവളത്തെ ഹോട്ടലിലെ ജീവനക്കാരിയായിരുന്നു സുശീല. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.മഴക്കാലത്തുള്‍പ്പെടെ ഇരുചക്രവാഹനയാത്രക്കാര്‍ കുട ചൂടി യാത്ര ചെയ്യുന്നത് പതിവാണ്. മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. വാഹനം മുന്നോട്ട് നീങ്ങുമ്പോഴുള്ള കാറ്റില്‍ കുട പിന്നിലേക്ക് പാറിപ്പോവുകയും വാഹനത്തിന്റെ…

Read More

ഏഴുവയസുകാരിയ ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ഓട്ടോയിൽ വച്ച് പീഡനത്തിനിരയാക്കി; 50 വയസുകാരന് 40 വർഷം തടവ്

പെരിന്തൽമണ്ണ: ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് ഏഴുവയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഡ്രൈവർക്ക് 40 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കൽപ്പകഞ്ചേരി കന്മനം തുവ്വക്കാട് കൊടുവട്ടത്തുകുണ്ടിൽ മുഹമ്മദ് മുസ്തഫ(50)യ്ക്കാണ് ശിക്ഷ. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പെനിതൽമണ്ണ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ് സൂരജിന്റെ വിധിയിൽ പറയുന്നു. 2021 ജനുവരി 11നാണ് സംഭവം. മാലാപറമ്പിലെ ആശുപത്രിക്ക് മുൻവശം പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ വച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial