ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ സ്ഥാനം രാജിവെച്ച് ഇടവേള ബാബു
തൃശൂര്‍: ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവിയിൽ നിന്ന് ഒഴിഞ്ഞ് നടന് ഇടവേള ബാബു ജൂനിയർ ആർട്ടിസ്റ്റിന്റെ ലൈംഗികാരോപണ പരാതിയെ തുടർന്ന് കേസെടുത്ത പശ്ചാത്തലത്തിൽ ഇടവേള ബാബു സ്ഥാനത്തിന് ഒഴിയണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനിടെയാണ് വൈകുന്നേരത്തോടെ പദവിയിൽ നിന്ന് സ്വയം ഒഴിയുന്നവെന്ന് ഇടവേള ബാബു നഗരസഭയെ അറിയിച്ചത്.തനിക്കെതിരായ കേസ് നിയപരമായി മുന്നോട്ട് പോകേണ്ടതിനാൽ ഔദ്യോഗിക സ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കി തരണമെന്നും തന്റെ പേരിൽ ആരോപിച്ചിട്ടുള്ള കുറ്റങ്ങളിൽ ഇരിഞ്ഞാലക്കുട നഗരസഭക്ക് ഒരു തരത്തിലും കളങ്കം ഉണ്ടാകരുതെന്നും…

