Headlines

kerala14.in

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം; അമ്മയും കുഞ്ഞും സുരക്ഷിതര്‍;

തൃശൂര്‍: ബസ് യാത്രയ്ക്കിടെ യുവതി പ്രസവിച്ചു. തൃശൂര്‍ പേരാമംഗലത്ത് കെഎസ്ആര്‍ടിസി ബസിലാണ് മലപ്പുറം തിരുനാവായ സ്വദേശിനിയായ യുവതി പ്രസവിച്ചത്. ഡോക്ടറും നഴ്‌സും ബസില്‍ കയറി പ്രസവം എടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അങ്കമാലിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് പോകുകയായിരുന്നു ബസ്. പേരാമംഗലം പൊലിസ് സ്റ്റേഷന് സമീപത്ത് ബസ് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടനെ ബസ് ഡ്രൈവര്‍ തൊട്ടടുത്ത അമല ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറും നഴ്‌സും ബസില്‍…

Read More

പാകിസ്ഥാനില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഇരുപതിലേറെ പേർ കൊല്ലപ്പെട്ടു, നിരവധിപ്പേര്‍ക്ക് പരിക്ക്

ലാഹോർ: പാകിസ്ഥാനിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് നിരവധി മരണം. 20 ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കൂടാതെ ബേസിൽ ഉണ്ടായിരുന്ന ഇരുപതോളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ക്വറ്റെയിലേക്ക് ടുർബത്തിൽ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരിൽ ബസ് ഡ്രൈവറും ഉൾപ്പെടുന്നതായാണ് പുറത്ത് വരുന്ന വിവരം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം. സംഭവത്തിൽ പാക് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ളവർ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്….

Read More

കോവളത്ത് കാറിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് കിലോക്കണക്കിന് കഞ്ചാവ്; കാര്‍ ഡ്രൈവർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കോവളത്ത് നിന്നും പിടിച്ചെടുത്തത് കിലോക്കണക്കിന് കഞ്ചാവ്. കാറിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ കാര്‍ ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്‌സൈസ് സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. കാറില്‍ പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന് രഹസ്യഅറ നിര്‍മിച്ച് ഇതിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Read More

വിവാഹം കഴിഞ്ഞ് എട്ടാം നാൾ ഭാര്യയടക്കം എട്ടുപേരെ കൊലപ്പെടുത്തി; ക്രൂരതയ്ക്ക് ശേഷം ജീവനൊടുക്കി 27 വയസുകാരൻ

ഭോപ്പാല്‍: വിവാഹം കഴിഞ്ഞ് എട്ടാം നാൾ കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. ക്രൂരതയ്ക്ക് ശേഷം 27 വയസുകാരനായ ദിനേശ് ജീവനൊടുക്കി. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയിൽ ബോദൽ കഛാർ ഗ്രാമത്തിലായിരുന്നു കൊലപാതകം നടന്നത്. എന്നാൽ, എന്തിനാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമല്ല. സംഭവ ശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. എട്ട് ദിവസം മുമ്പാണ് ദിനേശ് വിവാഹിതനായത്. ഭാര്യ വർഷ ബായി, അമ്മ സിയ ബായി, സഹോദരൻ ശ്രാവൺ, ശ്രാവണിന്റെ ഭാര്യ, ഇവരുടെയും സഹോദരിയുടെയും മൂന്ന് മക്കൾ എന്നിവരെയാണ്…

Read More

വരാപ്പുഴയിൽ അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി ഷെരീഫും നാല് വയസുകാരൻ മകനുമാണ് മരിച്ചത്. കൊച്ചി വരാപ്പുഴയിൽ ഇവർ വാടകയ്ക്ക് താമസിക്കുകയിരുന്നു. മകനെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്‌താണ് എന്നാണ് സംശയം. ഷെരീഫിന്റെ ഭാര്യ മലപ്പുറത്താണ് താമസിക്കുന്നത് എന്നാണ് പൊലീസിന് ലഭിച്ച വിവരം.

Read More

കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ്; അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ പടിഞ്ഞാറന്‍ കാറ്റ് കേരള തീരത്ത് നിലനില്‍ക്കുന്നുണ്ട്. ഈ സഹാചര്യത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച അതി ശക്തമായ മഴക്കും മെയ് 29 മുതല്‍ ജൂണ്‍ രണ്ടു വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

ഡൽഹിയിൽ കടുത്ത ചൂട്; മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു

ന്യൂഡൽഹി: കടുത്ത ചൂടിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു. കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ്. ഉത്തംനഗർ ഹസ്ത്‌സാലിൽ ഇദ്ദേഹം താമസിച്ചിരുന്നത്. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണുണ്ടായിരുന്നത്. ചൂടേറ്റു തളർന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാർ ബാലാജി…

Read More

കെഎസ്ആര്‍ടിസിയിലെ ശൗചാലയങ്ങള്‍ വൃത്തിഹീനം,പരിപാലനമില്ല കരാറുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

തിരുവനന്തപുരം: വൃത്തിഹീനമായ സാഹചര്യവും ശരിയായ പരിപാലനം ഇല്ലായ്മയും ചൂണ്ടിക്കാണിച്ച് വിവിധ കെഎസ്ആര്‍ടിസി ബസ്റ്റാന്റുകളിലെ ശൗചാലയം നടത്തിപ്പുകാര്‍ക്കെതിരെ നടപടിക്കു നിര്‍ദേശം. സംസ്ഥാനത്തെ വിവിധ കെഎസ്ആര്‍ടിസി യൂണിറ്റുകളിലെ ബസ്റ്റാന്‍ഡുകളിലെ ശൗചാലയങ്ങളുടെ പരിപാലനം പരിശോധിക്കാന്‍ ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് ശൗചാലയം നടത്തിപ്പിന് കരാര്‍ എടുത്തിരുന്നവര്‍ക്കെതിരെ നടപടിയ്ക്ക് നിര്‍ദേശം നല്‍കിയത്. കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ കെഎസ്ആര്‍ടിസിയുടെ ചില ഡിപ്പോകള്‍ സന്ദര്‍ശിക്കുകയും ശൗചാലയങ്ങളില്‍ മാനദണ്ഡം അനുസരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളോ പരിപാലനമോ നടക്കുന്നില്ല എന്നും കണ്ടെത്തിയത്. കെഎസ്ആര്‍ടിസിയുടെ കോട്ടയം,…

Read More

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 200 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,680 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട് ഇന്നുള്‍പ്പെടെ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഓഹരി വിപണിയിലെ…

Read More

ചാര്‍ജ് ചെയ്യാന്‍ ഏല്‍പ്പിച്ച മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങാനെത്തി, ജീവനക്കാരന്‍ തിരക്കില്‍; കട തല്ലിത്തകര്‍ത്ത് യുവാക്കളുടെ അതിക്രമം

തൃശൂര്‍: ശക്തന്‍ ബസ് സ്റ്റാന്‍ഡിലെ മൊബൈല്‍ ഷോപ്പില്‍ യുവാക്കളുടെ അതിക്രമം. ജീവനക്കാരനെ കത്തിയുപയോഗിച്ചു കുത്താന്‍ ശ്രമിച്ച യുവാക്കള്‍ കൗണ്ടറിന്റെ ഗ്ലാസും തല്ലിപ്പൊട്ടിച്ചു. ഇന്നലെ രാത്രി ഏഴരയോടെ ന്യൂ മൊബൈല്‍ വേള്‍ഡ് എന്ന കടയിലാണു സംഭവം. ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് ഷോപ്പിലുണ്ടായിരുന്നത്. മൊബൈല്‍ ഫോണില്‍ ചാര്‍ജ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയ രണ്ടുപേരാണു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഷോപ്പ് ജീവനക്കാരന്‍ ഇവരുടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചു. 15 മിനിറ്റിനുശേഷം മടങ്ങിയെത്തിയ യുവാക്കള്‍ ഫോണ്‍ മടക്കിനല്‍കാന്‍ ആവശ്യപ്പെട്ടു. മറ്റൊരു ഫോണിന്റെ ഡിസ്പ്ലേ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial