Headlines

kerala14.in

സ്കൂട്ടറിൽ മയക്കുമരുന്ന് വിൽപനയ്ക്കിറങ്ങിയ യുവാവ് അറസ്റ്റിൽ, പിടിയിലായത് തിരുവനന്തപുരം പാളയത്ത്

    തിരുവനന്തപുരം : യുവാവിനെ മയക്കുമരുന്നുകളുമായി പിടികൂടി എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്  പിടികൂടി. തിരുവനന്തപുരം പാളയത്താണ് നിറമൺകര സ്വദേശി 23 വയസ് മാത്രം പ്രായമുള്ള അഖിൽ പിടിയിലായത്. ഹോണ്ട ആക്ടീവയിൽ മയക്കുമരുന്ന് വില്പനയ്ക്കിറങ്ങിയ യുവാവിനെ ഇന്നലെ രാത്രി ഒൻപതരയോടെയാണ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 11.0833 ഗ്രാം എംഡിഎംഎയും 15 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അര ഗ്രാമിൽ കൂടുതൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് എൻഡിപിഎസ് നിയമപ്രകാരം ജാമ്യമില്ലാത്ത…

Read More

ഹരിയാനയിലെ സ്വതന്ത്ര എംഎൽഎ രാകേഷ് ദൗലത്താബാദ് ഹൃദയാഘാതം മൂലം അന്തരിച്ചു

ഛണ്ഡീഗഡ്: ഹരിയാനയിലെ ബാദ്ഷാപൂർ എംഎൽഎ രാകേഷ് ദൗൽത്തബാദ് ഹൃദയാഘാതം മൂലം അന്തരിച്ചു. 44 വയസ്സായിരുന്നു. ഹരിയാനയിൽ ബിജെപി സർക്കാരിന് പിന്തുണ നൽകിയിരുന്ന ഏക സ്വതന്ത്ര എംഎൽഎ ആണ് അന്തരിച്ച രാകേഷ് ദൗലത്താബാദ്.ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രാകേഷ് ദൌലത്തബാദിന്‍റെ വിയോഗത്തോടെ ഹരിയാന നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 87 ആയി. ഇതോടെ ഹരിയാനയിൽ സർക്കാരിന് വേണ്ട കേവലഭൂരിപക്ഷം 44 ആയെങ്കിലും ബിജെപിക്ക് 42 എംഎൽഎമാരുടെ പിന്തുണ മാത്രമേ നിലവിലുള്ളു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന…

Read More

കാർഷിക ഉൽപ്പന്ന വിപണനത്തിനായി ഓൺലൈന്റെ സോഫ്റ്റ് വെയർ; പുതിയ പദ്ധതിയെ കുറിച്ച് പറഞ്ഞ് കൃഷി വകുപ്പ് മന്ത്രി

തിരുവനന്തപുരം: കർഷകർക്ക് വരുമാനം ഉറപ്പാക്കാൻ വിപണന സംവിധാനത്തിനായി ഓൺലൈന്റെ സോഫ്റ്റ് വെയർ ഒരുങ്ങുന്നതായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷന്റെ 58-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ പച്ചക്കറി കൃഷിക്ക് സ്വയം പര്യാപ്തമാക്കാൻ ജനകീയ ക്യാമ്പയിൻ ഉടൻ ആരംഭിക്കുമെന്നും മന്ത്രി സമ്മേളനത്തിൽ വ്യക്തമാക്കി. കർഷകരുടെ വിളകൾക്ക് കാലാവസ്ഥ വ്യതിയാനം മുഖേന ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിധിയില്ലാതെ നഷ്ടപരിഹാരം നൽകുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു. നിലം നികത്തലിന്…

Read More

ഗുജറാത്തിലെ ഗെയിമിങ് സെന്ററിൽ വൻ തീപിടിത്തം; 24 പേർ വെന്തുമരിച്ചു, മരിച്ചവരിൽ 12 കുട്ടികളും

ഗാന്ധിനഗർ: രാജ്കോട്ടിൽ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ 24 പേർ മരിച്ചു. ഇതിൽ 12 പേർ കുട്ടികളാണെന്നും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. താൽക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡിലാണ് തീ പടർന്നത്. 15 കുട്ടികളെ രക്ഷപ്പെടുത്തിയതായി ദൗത്യസംഘം അറിയിച്ചു. പരിക്കേറ്റവരെ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ഗുജറാത്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

Read More

ഗുജറാത്തിൽ കന്നുകാലികളുമായി പോയ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു

അഹ്മദാബാദ്:ഗുജറാത്തിൽ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു. സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആൾക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്. സേഷൻ നവ സ്വദേശി മിഷ്രി ഖാൻ ബലോച്(40) ആണു കൊല്ലപ്പെട്ടത്. ബനസ്‌കന്ത ജില്ലയിലെ ദിയോദറിൽ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സഹോദരിക്കു നൽകാനായി രണ്ട് കന്നുകാലികളുമായി വാഹനത്തിൽ പുറപ്പെട്ടതായിരുന്നു മിഷ്രി ഖാനും ബന്ധുവായ ഹുസൈൻ ഖാൻ ബലോച്ചും. കന്നുകാലി ചന്തയിൽനിന്നു വരുന്ന വഴിക്ക് പത്തംഗ സംഘം റോഡിൽ തടഞ്ഞു. തുടർന്ന് ഇരുമ്പുദണ്ഡുകളും വടികളും മറ്റ് ആയുധങ്ങളുമായി ഇവരെ ക്രൂരമായി മർദിച്ചു….

Read More

ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി ധനവകുപ്പ് അനുവദിച്ചു. നിലവിൽ അഞ്ചുമാസത്ത കുടിശികയുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ കുടിശിക വിതരണം ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതാണ് ക്ഷേമ പെന്‍ഷന്‍ വിതരണം വൈകുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് 18,253 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി…

Read More

ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

തൊടുപുഴ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ആള്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി തൂങ്ങാലയില്‍ ബൈജു ജോസ് (45) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ബൈജുവിന് ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ബൈജു. 22ന് ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. മറ്റ് അസുഖങ്ങള്‍ കൂടു ള്ളതിനാല്‍ മരണകാരണം ഡെങ്കിയാണോ എന്ന് ഉറപ്പിക്കാനാവില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. കോട്ടയം മെഡിക്കല്‍…

Read More

മിസോറമിൽ വൻലഹരി വേട്ട; നിർത്തിയിട്ട കാറിൽ നിന്ന് പിടികൂടിയത് 8.43 കോടിയുടെ ഹെറോയിൻ

ന്യൂഡൽഹി: മിസോറാമിൽ വൻലഹരി വേട്ട. നിർത്തിയിട്ട കാറിൽ നിന്ന് 8.43 കോടി രൂപ വില വരുന്ന ഹെറോയിൻ പിടികൂടി. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അസം റൈഫിൾസും മിസോറം പൊലീസും രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ചമ്പൈ ജില്ലയിലാണ് സംഭവം. പാരാ മിലിട്ടറി ട്രൂപ്പർമാരുടെയും മിസോറാം പോലീസിൻ്റെയും സംയുക്ത സംഘം വ്യാഴാഴ്ച രാത്രി മിസോറാമിലെ ചമ്പായി ജില്ലയിലെ എൻഗുർ ഗ്രാമത്തിൽ തിരച്ചിൽ നടത്തുകയായിരുന്നുവെന്ന് അസം റൈഫിൾസ് വൃത്തങ്ങൾ അറിയിച്ചു. മ്യാൻമറിൽ നിന്നാണ്…

Read More

ഫുജൈറയില്‍ താമസിക്കുന്ന കെട്ടിടത്തിലെ പത്തൊൻപതാം നിലയിൽ നിന്ന് വീണ് മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം

ഫുജൈറ: ഫുജൈറയില്‍ കെട്ടിടത്തില്‍നിന്നും മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്‌കൂളിനു സമീപത്ത് താമസിക്കുന്ന കെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം. നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ്. രണ്ടു പെണ്‍കുട്ടികളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.

Read More

ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമകൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിഷപ് ജോസഫ് കരിയിൽ

കൊച്ചി: ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമകൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിഷപ് ജോസഫ് കരിയിൽ. സിനിമയിൽ മുഴുവൻ അടിയും മദ്യപാനവും ആണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇല്ലുമിനാറ്റി പാട്ട് സഭാവിശ്വാസങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ കുട്ടികൾക്കായി സഭ സംഘടിപ്പിച്ച പരിപാടിയിലാണ് വിമർശനം. ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാൻ പറഞ്ഞാൽ എല്ലാവരും ഇല്ലുമിനാറ്റി എന്ന് പറയും. എന്നാൽ ഇല്ലുമിനാറ്റി എന്നത് സഭാ വിശ്വാസങ്ങൾക്ക് എതിരായി നിൽക്കുന്ന സംഘടനയാണെന്ന് പലര്‍ക്കും അറിയില്ല. ആവേശം സിനിമയിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial