കോളേജിൽ കുട്ടികളിൽ നിന്ന് വാങ്ങിയ ഫീസ് സർക്കാറിലേക്ക് അടയ്ക്കാതെ ക്ലർക്കിന്റെ തട്ടിപ്പ്; 30 വർഷം കഠിന തടവ് ശിക്ഷ
തിരുവനന്തപുരം: കോളേജിൽ വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച ഫീസ് തുക സർക്കാറിലേക്ക് അടയ്ക്കാതെ ക്രമക്കേട് നടത്തിയ സംഭവത്തിൽ ക്ലർക്കിന് 30 വർഷം കഠിന തടവ്. ഇതിന് പുറമെ 3.30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിൽ ക്ലർക്കായിരുന്ന ഗോപകുമാറിനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. 2000-2003 കാലഘട്ടത്തിൽ തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിലെ സെക്ഷൻ ക്ലാർക്കായിരുന്നു ഗോപകുമാർ. വിദ്യാർഥികളിൽ നിന്നും ഫീസിനത്തിൽ ശേഖരിച്ച തുകയിൽ നിന്നും 6,51,529 രൂപയാണ് ഇയാൾ സർക്കാരിലേക്ക് അടയ്ക്കാതെ ക്രമക്കേട്…

