ജഡ്ജിയുടെ മുന്നിൽ വച്ച് ഭർത്താവിന്റെ കഴുത്തിന് പിടിച്ചു; കോടതിമുറിയില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ യുവതിക്ക് ജാമ്യം
കോഴിക്കോട്: ഗാർഹിക പീഡന കേസിൽ ഹാജരാകവേ കോടതിക്കുള്ളിൽ ജഡ്ജിയുടെ കണ്മുന്നിൽ ഭർത്താവിന്റെ കഴുത്തിന് കയറി പിടിച്ച് അതിക്രമം നടത്തിയ യുവതിക്ക് ജാമ്യം. കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശിനിയായ 29 വയസുകാരിക്കാണ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്) ജാമ്യം അനുവദിച്ചത്. ഉത്തരവ് ലഭിക്കാന്‍ വൈകിയതുകൊണ്ട് യുവതിക്ക് ശനിയാഴ്ചയേ ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകൂ. ഇന്നലെ ഉച്ചയോടെയാണ് ജെ.എഫ്.സി.എം മൂന്നാം കോടതിയില്‍ സിനിമാരംഗങ്ങളെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. വേറിട്ട് കഴിയുന്ന യുവതിയും ഭര്‍ത്താവും കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയിരുന്നു. കേസ് നടക്കുന്നതിനിടയില്‍…

