Headlines

kerala14.in

കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താന് ശ്രമം; യാത്രക്കാരനെ കൈയ്യോടെ പൊക്കി പൊലീസ്

ആലപ്പുഴ: കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യാത്രക്കാരനെ പിടികൂടി. പുറക്കാട് സ്വദേശി ഷെഫീക്കാണ് പിടിയിലായത്. ഇയാളുടെ പക്കൽ ഒന്നേക്കാൽ കിലോ കഞ്ചാവ് ഉണ്ടായിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. രഹസ്യവിവരം ലഭിച്ച പൊലീസ് ശനിയാഴ്ച രാവിലെ പത്തരയോടെ തോട്ടപ്പള്ളി സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്.തമിഴ്നാട്ടിൽ നിന്ന് പുനലൂർ വഴി ട്രെയിൻ മാർഗ്ഗം കൊല്ലത്ത് എത്തിച്ച കഞ്ചാവ് അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ ആലപ്പുഴയ്ക്ക് കൊണ്ടുവരുമ്പോഴാണ് പിടി വീണത്.

Read More

കുളത്തില്‍ ചാടുന്നതിനിടെ തലക്ക് പരിക്കേറ്റ് മുങ്ങിപ്പോയി; കോഴിക്കോട് പതിനാലുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കോഴിക്കോട് മാങ്കാവ് തറക്കല്‍ ക്ഷേത്രത്തിന് സമീപം ദ്വാരക വീട്ടില്‍ ജയപ്രകാശ്-സ്വപ്‌ന ദമ്പതികളുടെ മകന്‍ സഞ്ജയ് കൃഷ്ണ(14) ആണ് മരിച്ചത്. ആഴ്ചവട്ടം ശിവക്ഷേത്രത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ ചാടിയ വിദ്യാർത്ഥിയുടെ തലയ്ക്ക് പരിക്കേറ്റ് മുങ്ങിപ്പോവുകയായിരുന്നു. കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തി അഗ്നിരക്ഷാ സേനയാണ് കുട്ടിയെ കരക്കെത്തിച്ചത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് സെന്റ്‌ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ…

Read More

സംസ്ഥാനത്തിനു 18,253 കോടി രൂപ കടമെടുക്കാം; കേന്ദ്രത്തിന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു ഈ വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഈ വർഷം സംസ്ഥാനം 3,000 കോടിയാണ് കടമെടുത്തിരിക്കുന്നത്. അതിനു പുറമെയാണിത്. അതേസമയം ഈ വർഷം 37,512 കോടി രൂപയാണ് കേരളത്തിനു കടമെടുക്കാൻ അനുമതിയുള്ളതെന്നു ഏപ്രിലിൽ കേന്ദ്രം അറിയിച്ചിരുന്നു. ഇപ്പോൾ അനുവദിച്ച തുകയും സംസ്ഥാനം നേരത്തെയെടുത്ത 3,000 കോടിയുമടക്കം കടമെടുപ്പിനു അനുമതി ലഭിച്ച ആകെ തുക 21,253 കോടി രൂപയായി. 16,253 കോടിയുടെ കുറവ് സംബന്ധിച്ച് വ്യക്തത തേടി…

Read More

ലോട്ടറി വിൽപ്പനക്കാരന്റെ മരണം കൊലപാതകം: മൃതദേഹം പുതപ്പിച്ചു കിടത്തി, ഭിത്തിയിൽ പേര് എഴുതി: യുവാവ് അറസ്റ്റിൽ

കോട്ടയം: എരുമേലി മുക്കൂട്ടുതറയിലെ വ്യാപാര സമുച്ചയത്തിലെ കടത്തിണ്ണയിൽ ലോട്ടറിവിൽപനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മുട്ടപ്പള്ളി വിളയിൽ ഗോപിയെ (72) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചാത്തൻതറ ഇടത്തിക്കാവ് താഴത്തുവീട്ടിൽ മനോജിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലേക്കു കുത്തിക്കയറി ഉണ്ടായ രക്തസ്രാവം മരണകാരണമായെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുൻ വൈരാഗ്യമാണു കൊലയ്ക്കു കാരണമെന്നു പൊലീസ് പറഞ്ഞു. കൊലപാതകശേഷം മനോജ് തന്നെയാണു ഗോപിയുടെ മൃതദേഹം പുതപ്പിച്ചു കിടത്തിയതെന്നും സ്വന്തം പേരും സ്ഥലവും മൃതദേഹം…

Read More

വിരമിക്കാന്‍ ആറ് ദിവസം; 1000 രൂപ കൈക്കൂലി വാങ്ങി; സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് അറസ്റ്റില്‍

തിരുവനന്തപുരം: കൈക്കൂലി കേസില്‍ നഗരസഭയുടെ സീനീയര്‍ ക്ലര്‍ക്ക് അറസ്റ്റില്‍. തിരുവനന്തപുരം നഗരസഭയുടെ തിരുവല്ലം സോണല്‍ ഓഫീസിലെ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് അനില്‍കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. ഇന്ന് വൈകിട്ട് തിരുവല്ലത്തെ സോണല്‍ ഓഫീസില്‍ വെച്ച് പരാതിക്കാരനില്‍ നിന്നും ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. കെട്ടിടം ക്രമവത്ക്കരിച്ച് നല്‍കുന്ന നടപടികള്‍ക്കായാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. തിരുവല്ലം സോണല്‍ ഓഫീസ് പരിധിയില്‍ ഉള്‍പ്പെടുന്ന പുഞ്ചക്കരിയില്‍ നിര്‍മ്മിച്ച കെട്ടിടം ക്രമവത്ക്കരിച്ച് കെട്ടിട നമ്പര്‍ നല്‍കുന്നതിനായി പരാതിക്കാരന്‍ തിരുവനന്തപുരം നഗരസഭ…

Read More

നടി മീര വാസുദേവ് വിവാഹിതയായി

കൊച്ചി: നടി മീര വാസുദേവ് വിവാഹിതയായി. ക്യാമറാമാൻ വിപിൻ പുതിയങ്കമാണ് വരൻ. കോയമ്പത്തൂരിലായിരുന്നു വിവാഹം. ചിത്രങ്ങൾ മീര തന്നെയാണ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. പാലക്കാട് ആലത്തൂർ സ്വദേശിയായ വിപിൻ പുതിയങ്കം സിനിമ, ടെലിവിഷൻ മേഖലയിൽ ക്യാമറാമാനായി പ്രവർത്തിക്കുകയാണ്. മീര പ്രധാന വേഷത്തിലെത്തിയ സീരിയലുകളിൽ വിപിൻ ക്യാമറാമാനായിരുന്നു. 2019 മെയ് മുതൽ ഇരുവരും ഒരേ പ്രോജക്ടിൽ പ്രവർത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി ഇരുവരും സൗഹൃദത്തിലായിരുന്നു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുബാംഗങ്ങളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക ജൂണ്‍ 6ന്; അന്തിമ പട്ടിക ജൂലൈ 1ന്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയുടെ കരട് ജൂണ്‍ 6ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ നടപടി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ലാ കലക്ടര്‍മാരോട് സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. ജൂലൈ 1ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുള്ളത്. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് വോട്ടര്‍പട്ടിക പുതുക്കുക. ഇതിന് മുന്‍പ് 2023 സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് വോട്ടര്‍പട്ടിക സംക്ഷിപ്ത പുതുക്കല്‍ നടന്നത്. ഇനി…

Read More

കനത്ത മഴയും മോശം കാലാവസ്ഥയും, ട്രെയിനുകൾ വൈകിയോടുന്നു, വിവരങ്ങളറിയാം

തിരുവനന്തപുരം: കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് പ്രധാനമായും വൈകിയോടുന്നത്.  വൈകിയോടുന്ന ട്രെയിനുകളുടെ വിവരങ്ങൾ   ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (1 മണിക്കൂർ 45 മിനിറ്റ്) അന്ത്യോദയ എക്സ്പ്രസ് ( 50 മിനുറ്റ് ) മലബാർ എക്സ്പ്രസ് (1 മണിക്കൂർ 45 മിനിറ്റ് )  തിരുപ്പതി-കൊല്ലം ( 20 മിനിറ്റ് ) വൈകിയോടുന്നു മൈസൂർ -കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് (1 മണിക്കൂർ 30 മിനിറ്റ്) ജയന്തി, LTT കൊച്ചുവേളി ട്രെയിനുകൾ…

Read More

രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പ് അവസാനിച്ചു; രണ്ടാം ക്വാളിഫയര്‍മാച്ചില്‍ റോയല്‍സിനെ 36 റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു

ഐപിഎല്‍ 2024ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പ് അവസാനിച്ചു. രണ്ടാം ക്വാളിഫയര്‍ മാച്ചില്‍ റോയല്‍സിനെ 36 റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു.ടൂര്‍ണമെന്റിലുടനീളം മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചിരുന്ന സണ്‍റൈസേഴ്‌സിനെ 175 റണ്‍സില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടും റോയല്‍സിന് വിജയം എത്തിപ്പിടിക്കാനായില്ല. ബാറ്റിങ് നിരയുടെ പരാജയമാണ് റോയല്‍സിന്റെ പതനത്തിന് കാരണമായത്. 35 പന്തില്‍ പുറത്താവാതെ 56 റണ്‍സെടുത്ത ധ്രുവ് ജുറെലും 21 പന്തില്‍ 42 റണ്‍സെടുത്ത ഓപണര്‍ യശസ്വി ജയ്‌സ്വാളും മാത്രമാണ് തിളങ്ങിയത്. ടോം കോഹ്‌ലര്‍ (10), സഞ്ജു സാംസണ്‍ (10)…

Read More

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ പാരിസ്ഥിതികാനുമതി നേടാനുള്ല കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് തമിഴ്‌നാടിന്റെ കത്ത്

ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ പാരിസ്ഥിതികാനുമതി നേടാനുള്ല കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് തമിഴ്‌നാടിന്റെ കത്ത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആണ് കേന്ദ്രപരിസിഥിതി മന്ത്രാലയത്തിന് കത്ത് നൽകിയത്. പദ്ധതിയുമായി മുന്നോട്ടുപോയാൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്നും കത്തിൽ പറയുന്നു. മുല്ലപ്പെരിയാറിൽ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന കേരളത്തിൻ്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി 28ന് പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാടിന്റെ നീക്കം. തമിഴ്‌നാട് സർക്കാരിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിർമ്മിക്കാൻ കേരള സർക്കാരിന് അനുമതി നൽകരുതെന്നുള്ല…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial