‘എന്‍റെ പിള്ളേരെ വിട്ടയച്ചില്ലെങ്കിൽ സ്റ്റേഷനിൽ ബോംബ് വയ്ക്കും’; പൊലീസിന് സാജന്‍റെ ഭീഷണി
തൃശൂര്‍ : ആവേശം മോഡല്‍ ജന്മദിനാഘോഷം മുടക്കിയതിന് പൊലീസിനെതിരെ ഭീഷണി സന്ദേശവുമായി ഗുണ്ട സാജന്‍. തന്റെ അനുയായികളായ കുട്ടികളെ വിട്ടയച്ചില്ലെങ്കിൽ ഈസ്റ്റ് സ്റ്റേഷനിൽ ബോംബ് വയ്ക്കുമെന്നാണ് തീക്കാറ്റ് സാജൻ എന്ന് വിളിപ്പേരുള്ള ഗുണ്ടയുടെ ഭീഷണി. ഫോൺ സന്ദേശമായാണ് ഭീഷണി എത്തിയത്. ഇതിന് പിന്നാലെ സാജനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. സാജന്‍റെ പുത്തൂരിലെ വീട്ടിലും ഉറ്റ അനുയായികളുടെ വീട്ടിലും തൃശൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് റെയ്ഡ് നടത്തി. 24 വയസ്സിനുള്ളില്‍ കൊലപാതകശ്രമം ഉള്‍പ്പെടെ പത്തിലേറെ ക്രിമിനല്‍ കേസുകളില്‍…

