തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ബലമുരുഗൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
തമിഴ്നാട്ടിലെ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നുമാണ് ഇന്നലെ രാത്രി തൃശൂർ വിയ്യൂർ അതിസുരക്ഷാ ജയിലിന് സമീപത്തു വെച്ച് ഇയാൾ ഓടി രക്ഷപ്പെട്ടത്. തമിഴ്നാട്ടിൽ കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. നിരവധി മോഷണ കേസുകളിലെ പ്രതിയും ഗുണ്ടയുമാണ് രക്ഷപ്പെട്ട തമിഴ്നാട് ആലംങ്കുളം സ്വദേശി ബാലമുരുകൻ. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നുമാണ് വിയ്യൂർ അതി സുരക്ഷാ ജയിൽ പരിസരത്തു വെച്ച്…

