kerala14.in

പൊരുതി വീണ് തുര്‍ക്കി; ഉഗ്രന്‍ തിരിച്ചുവരവുമായി നെതര്‍ലന്‍ഡ്‌സ് സെമിയില്‍.

യൂറോ കപ്പ് തുർക്കിയെ തകർത്ത് ഓറഞ്ച് പട സെമിയിൽ.അവസാനമിനിറ്റുകളില്‍ തുര്‍ക്കി പ്രതിരോധത്തെ പൊളിച്ച് രണ്ട് തവണ വലകുലുക്കി ഓറഞ്ച് പട യൂറോ കപ്പിന്റെ സെമിയിലെത്തി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്‌സിന്റെ വിജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന ഡച്ച് പട അവസാനനിമിഷം രണ്ടുഗോളടിച്ചാണ് വിജയിച്ചത്. 35-ാം മിനിറ്റില്‍ സാമത്ത് അകയ്ഡിനാണ് തുര്‍ക്കിയ്ക്കായി ഗോളടിച്ചത്. എന്നാല്‍ 70-ാം മിനിറ്റില്‍ സ്റ്റീഫന്‍ ഡി വ്രിജിന്റേയും തുര്‍ക്കി താരം മെര്‍ട് മുള്‍ഡറുടെ സെല്‍ഫ് ഗോളുമാണ് നെതര്‍ലന്‍ഡ്‌സിനെ മുന്നിലെത്തിച്ചത്. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി….

Read More

യൂറോ കപ്പ്; സ്വിറ്റ്സർലാൻഡിനെ പെനാൽറ്റിയിൽ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ

യൂറോ കപ്പിൽ ഇംഗ്ലണ്ട് സെമിയിൽ കടന്നു.ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇംഗ്ലീഷ് വീരന്മാരുടെ പടയോട്ടം. 5 -3 നാണ് ഇംഗ്ളണ്ടിന്റെ വിജയം. അട്ടിമറി വീരന്മാരായ സ്വിറ്റ്സർലണ്ടിന്റെ കുതിപ്പ് ഇംഗ്ലണ്ടിന് മുന്നിൽ അവസാനിച്ചു. പ്രീമിയർ ലീഗിന്റെ കളിത്തൊട്ടിലിൽ നിന്ന് ഇംഗ്ലണ്ട് ഒരു കിരീടം സ്വപ്നം കാണുകയാണ്. ആരാധകരെ മോഹിപ്പിച്ച് മടങ്ങുന്നവർ എന്ന പതിവ് ചൊല്ല് മാറ്റാൻ ഇനി അവർക്ക് രണ്ട് മത്സരം കൂടി ആദ്യം കരുത്തരായ ജർമനിയെ സമനിലയിൽ കുരുക്കി. പിന്നെ പ്രതിരോധത്തിന് പുകൾ പെറ്റ…

Read More

അമ്മ ടിവിയുടെ റിമോട്ട് മാറ്റി വച്ചു, പിന്നാലെ വഴക്ക്; പന്ത്രണ്ടുവയസുകാരൻ ജീവനൊടുക്കി

ആലപ്പുഴ: ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി തൂങ്ങി മരിച്ചു. കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യനാണ് (12) മരിച്ചത്. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് ആദിത്യൻ അമ്മയോട് വഴക്കിട്ടിരുന്നു. ഇതിനു ശേഷമായിരുന്നു ജീവനൊടുക്കിയത് എന്നാണ് പോലീസ് പറയുന്നത്. അമ്മ സിന്ധു ടിവിയുടെ റിമോട്ട് മാറ്റിവച്ചിരുന്നു. റിമോട്ട് തരണമെന്ന് ആദിത്യൻ ആവശ്യപ്പെട്ടെങ്കിലും അമ്മ നൽകിയില്ല. പിന്നാലെ ആദിത്യൻ മുറിയിൽ കയറി വാതിലടച്ചു. ശേഷം മുറിക്കുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനും നിയമപരമായ നടപടിക്രമങ്ങൾക്കും…

Read More

ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് പൊള്ളലേറ്റു; നൽകിയത് നാട്ടുവൈദ്യന്റെ ചികിത്സ; മൂന്നു വയസ്സുകാരന്റെ മരണത്തിൽ അച്ഛനും നാട്ടുവൈദ്യനും അറസ്റ്റിൽ

പനമരം: മൂന്നു വയസ്സുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അച്ഛനും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ. അല്‍ത്താഫ് (45), കുട്ടിയെ ചികിത്സിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ് (68) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. മനപൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ ചുമത്തി ആണ് അറസ്റ്റ്. കഴിഞ്ഞ മാസം 20ന് ആണ് അഞ്ചുകുന്ന് വൈശമ്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകൻ മുഹമ്മദ് അസാൻ മരിച്ചത്. ജൂൺ ഒൻപതിന് വൈകിട്ട് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണ് കുട്ടിക്കു പൊള്ളലേറ്റത്. തുടർന്നു കുട്ടിയെ മാനന്തവാടി…

Read More

കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാന്‍ ഇറങ്ങി; പാലക്കാട് ഒമ്പതാം ക്ലാസുകാരൻ മുങ്ങി മരിച്ചു

പാലക്കാട്: പിരായിരി മാപ്പിളക്കാട്ട് പഞ്ഞിക്കുളത്തില്‍ കുളത്തിൽ വീണ് വിദ്യാർത്ഥി മുങ്ങിമരിച്ചു. കുറിശാംകുളം സഫ നഗറില്‍ ഹബീബ് റഹ്മാന്‍-സുനീത ദമ്പതികളുടെ മകന്‍ മുസ്തഫയാണ് (14) മരിച്ചത്. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങവേ ആണ് അപകടം ഉണ്ടായത്. മിഷന്‍ സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുസ്തഫ. കൂട്ടുകാരുമൊത്ത് കുളിക്കാന്‍ പോയ മുസ്തഫ കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ കല്ലേക്കാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Read More

നിസ്‌കരിക്കാന്‍ പോയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയ്ക്ക് നേരെ ലൈംഗികാതിക്രമം; പുറത്തുപറയാതിരിക്കാൻ പണം നൽകാനും ശ്രമം; പ്രതി പിടിയിൽ

തൃശൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി പിടിയിൽ. പുന്നയൂര്‍ക്കുളം ആറ്റുപുറം സ്വദേശി ഏഴികോട്ടയില്‍ വീട്ടില്‍ ജമാലുദ്ദീ (55)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചായക്കടയിലെ ജോലിക്കാരനായ പ്രതി ആണ്‍കുട്ടി പള്ളിയിലേക്ക് നിസ്‌കരിക്കാന്‍ ചെല്ലുന്നത് കണ്ട് പിന്തുടര്‍ന്ന് ചെല്ലുകയും തുടര്‍ന്ന് കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പറയുന്നു. ലൈംഗികാതിക്രമം പുറത്തു പറയാതിരിക്കാന്‍ കുട്ടിക്ക് പണം നല്‍കാനും പ്രതി ശ്രമിച്ചു. എന്നാല്‍ സ്‌കൂളിലെത്തിയ കുട്ടി…

Read More

കെഎസ്ഇബി ഓഫീസിലെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പരാക്രമം; അസിസ്റ്റന്റ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തു, ഓഫീസ് അടിച്ചുതകർത്തു

കോഴിക്കോട്: വൈദ്യൂതി ബിൽ അടയ്ക്കാത്തത് കൊണ്ട് കണക്ഷൻ വിച്ഛേദിച്ചതോടെ കെ.എസ്.ഇ.ബി. ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പരാക്രമം. കോഴിക്കോട് മുക്കത്ത് കെ.എസ്.ഇ.ബി. ഓഫീസിൽ ആണ് സംഭവം. തിരുവമ്പാടി സ്വദേശി അജ്മൽ യു.സിയാണ് എ.ഇയെ കൈയേറ്റം ചെയ്തത്. ഓഫീസിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടർ അടക്കമുള്ളവ തല്ലിത്തകർക്കുകയും ചെയ്തു. ഇയാളെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ എടുത്തു. വൈദ്യുത ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസം അജ്മലിന്റെ വീട്ടിലെ കണക്ഷൻ കെ.എസ്.ഇ.ബി. വിച്ഛേദിച്ചിരുന്നു. ഇതിനായി വീട്ടിൽ എത്തിയ ജീവനക്കാരെ ഇയാൾ തടയുകയും കൈയേറ്റം ചെയ്യാൻ…

Read More

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് വിവാഹ വാഗ്ദാനം നൽകി; യുവാവ് അറസ്റ്റിൽ

കണ്ണൂർ: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കേളകം കണ്ടംതോട് ചിങ്ങേത്ത് ലിയോ.സി.സന്തോഷിനെയാണ് (21) കേളകം പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാറുകാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. അന്വേഷണം ആരംഭിച്ചതോടെ മുങ്ങിയ പ്രതിയെ വിദഗ്ധമായാണ്‌ കേളകം പോലീസ് പിടികൂടിയത്. എറണാകുളം തൃക്കാക്കര സ്റ്റേഷൻ പരിധിയിലെ ഹോട്ടലിൽവെച്ചായിരുന്നു അറസ്റ്റ്. എസ്.ഐ. എം.രമേശന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ സുനിൽ വളയങ്ങാടൻ, സി.വിജയൻ, സി.പി.ഒമാരായ ഒ.കെ.പ്രശോഭ്, പി.രാജേഷ്, സുമെഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Read More

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം

         തിരുവനന്തപുരം : അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും, 15  വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ 17 വയസ്സിനുള്ളിലും നടത്തിയാൽ…

Read More

37.5 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍

ന്യൂഡല്‍ഹി: മുപ്പത്തിയേഴര കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട് ഹാക്കര്‍ രംഗത്തെത്തി. എയര്‍ടെല്‍ സിം കാര്‍ഡ് ഉപയോഗിക്കുന്നവരുടെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് സെന്‍സന്‍ (xenZen)എന്നു പേരുള്ള ഹാക്കര്‍ പറയുന്നു. ഡാര്‍ക്ക് വെബില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ വില്‍പനയ്ക്കു വച്ചിട്ടുണ്ടെന്നുമാണ് അവകാശ വാദം. എന്നാല്‍, വാര്‍ത്ത എയര്‍ടെല്‍ അധികൃതര്‍ നിഷേധിച്ചു. ഹാക്കിങ് നടന്നത് ജൂണ്‍ മാസത്തിലാണെന്ന് പറയുന്നു. എന്നാല്‍, അത്തരത്തിലുള്ള വിവര ചോര്‍ച്ച തങ്ങളുടെ സംവിധാനത്തില്‍ സംഭവിച്ചിട്ടില്ല. കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള ആരോപണങ്ങളെന്നാണ് എയര്‍ടെല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial