വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ പിരിച്ച പണം വകമാറ്റി ചിലവഴിച്ചു; യൂത്ത് കോൺഗ്രസിൽ വിവാദം
കൽപ്പറ്റ : വയനാട് ദുരിതാശ്വാസത്തിൻറെ പേരിൽ പിരിച്ച പണം യൂത്ത് കോൺഗ്രസ് നേതാവ് വകമാറ്റി ചിലവഴിച്ചെന്ന് ആരോപണം. കോഴിക്കോട് ചേളന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരെയാണ് മണ്ഡലം പ്രസിഡന്റ് പരാതി നൽകിയത്. കെഎസ്യു സംസ്ഥാന നേതാവിൻറെ പേരിൽ പിരിച്ച പണം വകമാറ്റി ചിലവഴിച്ചു എന്നാണ് ആരോപണം. എന്നാൽ, സംഭവം വിവാദമായതിന് പിന്നാലെ ഇത്തരമൊരു പരാതി നൽകിയിട്ടില്ലെന്ന് വിശദീകരിച്ച് പരാതിക്കാരനായ മണ്ഡലം പ്രസിഡൻറ് തന്നെ പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ചേളന്നൂർ മണ്ഡലം വൈസ് പ്രസിഡൻറ്…

