Headlines

kerala14.in

ചൈനീസ് സൈബര്‍ തട്ടിപ്പിനായി കേരളത്തിൽ നിന്ന് സിംകാര്‍ഡുകള്‍, ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്; അന്വേഷണം

തിരുവനന്തപുരം : വിദേശത്തെ കോൾ സെന്‍റര്‍ ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തുന്ന ചൈനീസ് ഗ്രൂപ്പുകൾക്ക് സിം കാർഡുകളെത്തിക്കുന്ന സംഘവും കേരളത്തിൽ സജീവം. വ്യാജ തിരിച്ചറിയൽ രേഖകള്‍ ഉപയോഗിച്ചെടുക്കുന്ന സിം കാർഡുകളുപയോഗിച്ചാണ് കോള്‍ സെൻററുകള്‍ വഴിയുള്ള തട്ടിപ്പ്. ഈ സംഘത്തെ കേന്ദ്രീകരിച്ച് കേന്ദ്ര-സംസ്ഥാന ഏജൻസികള്‍ അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഇതുവരെ രണ്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നവമാധ്യമങ്ങള്‍ വഴി ചങ്ങാത്തം കൂടാനോ, ഷെയർമാർക്കറ്റിൽ പങ്കാളിയാകനോ ക്ഷണിച്ചുകൊണ്ട് കേരളത്തിലെ ഒരു നമ്പറിൽ നിന്നും കോള്‍ വിളിച്ചുകൊണ്ടോ സന്ദേശം അയച്ചുകൊണ്ടാണ്…

Read More

മാള പട്ടാളപ്പടിയിൽ മാനസിക രോഗിയായ മകൻ്റെ കുത്തേറ്റു മാതാവ് മരിച്ചു; മകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

     തൃശൂർ : മാള പട്ടാളപ്പടിയിൽ മാനസിക രോഗിയായ മകന്റെ കുത്തേറ്റു ഉമ്മ മരിച്ചു. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്.  മകൻ ആദിലിനെ മാള പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പരിക്കേറ്റ ശൈലജയെ അയൽവാസികളുടെ സഹായത്തോടെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Read More

കൊച്ചിയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കൊച്ചി: മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ബസ്സിനൊപ്പം അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ച ജിജോ. ജിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കൂടുതൽ പേരെ…

Read More

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

കൊല്ലം : കൊല്ലത്ത് വിവാഹിതയും മുപ്പതുകാരിയുമായ വീട്ടമ്മയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഇരുപത്തിനാലുകാരന്‍ പീഡിപ്പിച്ചതായി പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവാവും വീട്ടമ്മയും അടുപ്പമായത്. വീട്ടമ്മയുടെ പരാതിയില്‍ യുവാവിനെ അറസ്റ്റു ചെയ്തു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി 24 വയസ്സുള്ള അനുജിത്തിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ്‌ ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴിയാണ് വീട്ടമ്മയും അനുജിത്തും തമ്മിൽ അടുപ്പമായത്. തിരുവനന്തപുരത്തും ബെംഗളുരുവിലുമായി ഇവര്‍ മാസങ്ങളായി ഒരുമിച്ചു താമസിച്ചു വരുകയായിരുന്നു. യുവാവുമായുളള ബന്ധം തുടരുന്നതിനിടെ വീട്ടമ്മ വിദേശത്തുളള ഭര്‍ത്താവിന് സന്ദേശം അയച്ചത് യുവാവ് കണ്ടെത്തിയതോടെ…

Read More

സോപ്പിൽ ചവിട്ടി ടെറസിൽ നിന്ന്  വീണ് യുവതിക്ക് ഗുരുതര പരിക്ക്;രക്ഷിക്കാനുള്ള ഭർത്താവിന്റെ ശ്രമം വിഫലം

ബംഗളൂരു: സോപ്പില്‍ ചവിട്ടി കാല്‍ വഴുതി വീടിന്റെ ടെറസില്‍ നിന്ന് വീണ യുവതിക്ക് ഗുരുതര പരിക്ക്. കര്‍ണാടകയിലെ കനക നഗറിലാണ് വീടിന്റെ ടെറസില്‍ നിന്ന് യുവതി കാല്‍ വഴുതി വീണത്. കൈകളില്‍ പിടിച്ചുതൂക്കി രക്ഷിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും ഊര്‍ന്ന് നിലത്തേക്ക് വീഴുകയായിരുന്നു. അയല്‍വാസികള്‍ ചിത്രീകരിച്ച സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം കെട്ടിടത്തിന് മുകളില്‍ നില്‍ക്കുകയായിരുന്നു റുബായ് എന്ന യുവതി. അബദ്ധത്തില്‍ സോപ്പില്‍ ചവിട്ടി തെന്നുകയായിരുന്നു. ഉടന്‍ തന്നെ ഭര്‍ത്താവ് യുവതിയുടെ കൈകളില്‍…

Read More

ടി20 ലോകകപ്പ്: ഓസ്ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍

ലോകകപ്പിന്റെ സൂപ്പർ 8ൽ ചരിത്രവിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ ടീം. കരുത്തരായ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ചാണ് അഫ്ഗാനിസ്ഥാൻ ചരിത്രം സൃഷ്ടിച്ചത്. ആവേശഭരിതമായ മത്സരത്തിൽ 21 റൺസിന്റെ വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ഓപ്പണർമാരുടെ തകർപ്പൻ അർദ്ധ സെഞ്ച്വറികളും ഗുൽദീൻ നൈബിന്റെ വെടിക്കെട്ട് ബോളിംഗ് പ്രകടനവുമാണ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെ വിജയത്തിലെത്തിച്ചത്.മത്സരത്തിന്റെ ഒരു സമയത്ത് മാക്സ്വെൽ വീണ്ടും അഫ്ഗാനിസ്ഥാന്റെ വിജയത്തിൽ വിലങ്ങുതടിയായി എത്തിയിരുന്നു. എന്നാൽ പക്വതയാർന്ന ബോളിങ് പ്രകടനത്തിലൂടെ അഫ്ഗാൻ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ അഫ്ഗാനിസ്ഥാൻ സെമിഫൈനൽ സാധ്യതകൾ നിലനിർത്തിയിട്ടുണ്ട്. മറുവശത്ത് ഓസ്ട്രേലിയയെ…

Read More

ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴ; ഇന്ന് മൂന്നു ജില്ലകളിൽ റെഡ് അലർട്ടും ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും

തിരുവനന്തപുരം: കേരളത്തിൽ ഈ മാസം 28 വരെ ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മഴ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് മൂന്നു ജില്ലകളിൽ റെഡ് അലർട്ടും ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. ഓറഞ്ച് മുന്നറിയിപ്പ് 23-ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർകോട്‌. 24-ന് കോഴിക്കോട്, കണ്ണൂർ, കാസർകോട്‌. മഞ്ഞ…

Read More

പതിനാറുകാരിയെ 14 പേർ പീഡിപ്പിച്ച കേസ് പിൻവലിക്കാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സമ്മർദ്ദം;നിർദ്ദേശം അംഗീകരിക്കാത്തതിനാൽ കൂലിപ്പണി ചെയ്യാൻ പോലും അനുവാദമില്ലെന്ന് അമ്മ കോടതിയിൽ

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 14 പേർ പീഡിപ്പിച്ച കേസ് പിൻവലിക്കാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി സമ്മർദ്ദം ചെലുത്തുന്നെന്ന് പെൺകുട്ടിയുടെ അമ്മ. ഹൊസ്ദുർഗ് പോക്‌സോ അതിവേഗ പ്രത്യേക കോടതിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പെൺകുട്ടിയുടെ അമ്മ ഇക്കാര്യം തുറന്നു പറഞ്ഞത്. ബ്രാഞ്ച് സെക്രട്ടറിയുടെ നിർദ്ദേശം അനുസരിച്ച് കേസ് പിൻവലിക്കാത്തതിനാൽ നാട്ടിൽ ഒറ്റപ്പെടുത്തുകയാണെന്നും കൂലിപണി ചെയ്യാൻ പോലും അനുവദിക്കുന്നില്ലെന്നും പെൺകുട്ടിയുടെ അമ്മ കോടതിയിൽ പറഞ്ഞു. സംഭവത്തിൽ അടുത്ത ദിവസം ഹാജകാരാൻ ബേഡകം ഇൻസ്പെക്ടർക്ക് കോടതി നിർദ്ദേശം നൽകി. സാറെ, എനിക്കൊരു കാര്യം പറയാനുണ്ട്,…

Read More

പത്തനംതിട്ടയിൽ‌ മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദിച്ച് മകൻ

     പത്തനംതിട്ട തീയ്യാടിക്കലിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ. മർദ്ദനമേറ്റ 76 കാരൻ പാപ്പച്ചൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ജോൺസനാണ് പാപ്പച്ചനെ മർദ്ദിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. മദ്യലഹരിയിൽ ആയിരുന്നു മകൻ പാപ്പച്ചനെ മർദിച്ചതെന്ന് നാട്ടുകാർ. പൊലീസ് എത്തിയാണ് പാപ്പച്ചനെ ആശുപത്രിയിൽ കൊണ്ടുപോയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. രേഖാമൂലം പരാതി വേണമെന്നാണ് പെരുംമ്പെട്ടി പൊലീസ് പറയുന്നത്. പാപ്പച്ചനെ മകൻ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Read More

കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നു; സിപിഎം സംസ്ഥാന കമ്മിറ്റിയിൽ തുറന്നു പറഞ്ഞ് പി ജയരാജൻ

തിരുവനന്തപുരം: കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നെന്ന് പി ജയരാജൻ. സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജൻ ശൈലജയെ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞത്. വടകരയിലെ തോൽവിയെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭാവിയിൽ കെ.കെ. ശൈലജ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. വടകരയിലെ ജനങ്ങൾക്കും അത്തരമൊരു ആഗ്രഹമുണ്ട്. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിർത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമാണ്-…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial