ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പർ സ്റ്റാറിലേക്ക്; രജനികാന്തിന്റെ ജീവിതം സിനിമയാകുന്നു
തമിഴ് സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ മുഖമാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. ശിവാജി റാവു ഗെയ്ക്‍വാദ് എന്ന രജനികാന്ത് ബസ് കണ്ടക്ടറില്‍ നിന്ന് സിനിമാ ലോകത്തെ സൂപ്പര്‍താരമായി വളര്‍ന്നത് ഒരു സിനിമാ കഥ പോലെ ഏവർക്കും അറിയുന്ന കാര്യമാണ്. ഇപ്പോഴിതാ രജനികാന്തിന്‍റെ ജീവിതവും സിനിമയായി എത്തുന്നു. ഹംഗാമ.കോം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് സാജിത് നഡ്വാല രജനികാന്തിന്‍റെ ജീവിത കഥ സിനിമയാക്കാനുള്ള അവകാശം കരസ്ഥമാക്കി. ഇപ്പോള്‍ സല്‍മാന്‍ നായകനായി എത്തുന്ന എആര്‍ മുരുകദോസ്…

