പാലക്കാട് ഭൂചലനത്തിന് ശേഷം നിറയെ വെള്ളമുണ്ടായിരുന്ന കിണർ വറ്റിപ്പോയി; മഴ പെയ്തിട്ട് പോലും വെള്ളമില്ല
പാലക്കാട്: പാലക്കാട് കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തെ തുടർന്ന് ചാലിശ്ശേരിയിലെ കിണർ വറ്റിപ്പോയി. ചാലിശ്ശേരി പെരുമണ്ണൂരിലെ പൊന്നത്ത് വളപ്പിൽ കുഞ്ഞാന്റെ വീട്ടിലെ കിണറാണ് വറ്റി വരണ്ടത്. എഴുപത് വർഷത്തോളം പഴക്കമുള്ള കിണറ്റിൽ നിറയെ വെള്ളമുണ്ടായിരുന്നു.സംഭവം അധികൃതരെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കിണറ്റിലെ മോട്ടോർ ഓൺ ആക്കിയിട്ടും വെള്ളം ലഭിക്കാഞ്ഞതിനെ തുടർന്ന് മോട്ടോർ നന്നാക്കാൻ ആളെ വിളിച്ചു. പിന്നീടാണ് വീട്ടുകാര് കിണറിലേക്ക് നോക്കിയത്. നിറയെ വെള്ളമുണ്ടായിരുന്ന കിണർ പൂർണമായും വറ്റിവരണ്ട നിലയിലായിരുന്നു. കഴിഞ്ഞ ദിവസം മഴ പെയ്ത് വെള്ളം നിറഞ്ഞെങ്കിലും പിന്നീട്…

