കോളേജ് കാൻ്റീനിലെ ഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി; പരാതിയുമായി വിദ്യാർഥികൾ; സംഭവം ബീഹാറിൽ
പട്ന: കോളേജ് കാന്റീനിലെ ഭക്ഷണത്തിൽ നിന്ന് വിദ്യാർഥികൾ ചത്ത പാമ്പിനെ കണ്ടെത്തി വിദ്യാർഥികൾ. ബിഹാറിലെ ബങ്കയിലെ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. പതിനഞ്ചോളംപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിദ്യാർത്ഥികൾ പറയുന്നു. വ്യാഴാഴ്ച രാത്രി കാൻ്റീനിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം വിദ്യാർത്ഥികൾക്ക് ഓക്കാനവും ഛർദ്ദിയും തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായെന്നാണ് പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്വകാര്യ മെസ് നൽകിയ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തുകയായിരുന്നു. വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പിന്നീട് ഡിസ്ചാർജ് ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഭക്ഷണത്തിൻ്റെ ഗുണനിലവാരം…

