സ്കൂട്ടറിൽ കറങ്ങി വില്പന നടത്തിയിരുന്നത് മാരക ലഹരി; 25 ഡപ്പി ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ
കൊച്ചി: മാരക മയക്കുമരുന്നായ ഹെറോയിനുമായി അസം സ്വദേശി എക്സൈസിന്‍റെ പിടിയിയിൽ. മുക്സിദുൽ ഇസ്ലാം എന്നയാളാണ് എറണാകുളം ജില്ലയിലെ കുന്നത്തുമാട് വച്ച് അറസ്റ്റിലായത്. നാട്ടിലുള്ള അതിഥി തൊഴിലാളികൾക്ക് വിൽക്കാനായിരുന്നു ഹെയോയിൻ എത്തിച്ചത്. സ്കൂട്ടറിൽ കറങ്ങി നടന്നാണ് മുക്സിദുൽ ഇസ്ലാം ഹെറോയിൻ വിൽപന നടത്തിയിരുന്നത്. 25 ഡപ്പികളിലായി വിൽപനക്ക് തയ്യാറാക്കിയ ഹെറോയിൻ ആണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഹെറോയിൻ വിൽപന നടത്തികിട്ടിയ രണ്ടായിരും രൂപയും, ഇതിന് ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾക്കിടയിലെ വിൽപനയായിരുന്നു മുക്സിദുലിന്റെ…

