Headlines

kerala14.in

മീന്‍മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി; പുരുഷന്റേതെന്ന് പ്രാഥമിക നിഗമനം

കൊല്ലത്ത് നടുവന്നൂര്‍ ജലസംഭരണിയോട് ചേര്‍ന്നുള്ള മീന്‍മുട്ടി വനമേഖലയില്‍ മനുഷ്യന്റെ അസ്തികളും തലയോട്ടിയും കണ്ടെത്തി. ഇത് പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം. മത്സ്യബന്ധനത്തിന് പോയവരാണ് കരയില്‍ വനപ്രദേശത്തോട് ചേര്‍ന്നുള്ള മേഖലയില്‍ അസ്തികള്‍ കണ്ടത്. ഇവര്‍ ഉടന്‍ തന്നെ പൊലിസിനെ വിവരം അറിയിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നും പുരുഷന്റേതെന്നുകരുതുന്ന ഷര്‍ട്ടും അടി വസ്ത്രാവശിഷ്ടങ്ങളും ഏലസ്സ് പോലുള്ള വസ്തുവും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സമീപത്തുനിന്ന് കെട്ടിയിട്ട നിലയില്‍ ദ്രവിച്ചു തുടങ്ങിയ തുണിയും കണ്ടെത്തി. ഇത് തൂങ്ങിമരിച്ചതാകാം എന്ന സംശയവുമുണ്ടാകുന്നുണ്ട്.ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ…

Read More

കായംകുളത്ത് രാസലഹരിയുമായി യുവാവ് പിടിയിൽ

കായംകുളം ചേരാവള്ളി എൽ പി സ്കൂള്‍ ജംഗ്ഷന് സമീപം 30 ഗ്രാം എം ഡി എം എയുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലിസും ചേർന്ന് പിടികൂടി.പുളിമൂട്ടിൽ കിഴക്കേതിൽ അൻവർ ഷാ (പൊടിമോൻ-30) ആണ് പിടിയിലായത്.ഇയാൾ മാസങ്ങളായി ബാംഗ്ലൂരിൽനിന്നും എം ഡി എം എ നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു.

Read More

പോളിങ് ശതമാനം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്

ലോക്സഭ തെരഞ്ഞെടുപ്പ് ദിനത്തിൽ പൊതുജനങ്ങൾക്ക് പോളിങ് ശതമാനം അറിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷ ൻ്റെ വോട്ടർ ടേൺ ഔട്ട് ആപ്പ്. നിയോജക മണ്ഡലാടിസ്ഥാന ത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂർ ഇടവിട്ട് വോട്ടർ ടേൺഔട്ട് ആപ്പിൽ ലഭിക്കും. പോളിങ് ദിവസത്തിന്റെ തൊ ട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും പൊതുജന ങ്ങൾക്ക് ലഭ്യമാകും

Read More

തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ; ബിജെപി കണ്ണുരുട്ടിയാൽ പോകുന്നതാണ് കോൺഗ്രസ് ശൈലിയെന്നും ബിനോയ് വിശ്വം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുഡിഎഫ്-ബിജെപി സഖ്യം എല്ലായിടത്തും പ്രകടമാണെന്ന് ആരോപിച്ച ബിനോയ് വിശ്വം, ബിജെപി ഒന്ന് കണ്ണുരുട്ടിയാൽ പോകുന്നതാണ് കോൺഗ്രസ് ശൈലിയെന്നും അഭിപ്രായപ്പെട്ടു. ഇടതുസ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ വാക്കുകൾ ശരിവച്ച സിപിഐ സംസ്ഥാന സെക്രട്ടറി ഇടതിന്റെ മുഖ്യ എതിരാളി ആർഎസ്എസ് നയിക്കുന്ന ബിജെപി തന്നെയാണെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി രണ്ടാംസ്ഥാനത്ത് വരും. ഒന്നാംസ്ഥാനത്ത് എൻഡിഎഫ് വരും. പ്രതാപം നഷ്ടപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി…

Read More

പിതാവ് ഓപ്പൺ വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങൾ പകർത്തി; മകനെതിരെ കേസെടുത്തത് പൊലീസ്

കോഴിക്കോട്: പിതാവ് വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മകനെതിരെ പൊലീസ് കേസെടുത്തു. പുള്ളന്നൂരിലെ ഞെണ്ടാഴിയിൽ ഹമീദിനെതിരെയാണ് കുന്നമംഗലം പൊലീസ് കേസെടുത്തത്. പിതാവ് മൂസ ഓപ്പൺ വോട്ട് രേഖപ്പെടുത്തുന്നതിനിടെ ആയിരുന്നു ഇയാൾ മൊബൈൽ ഫോണിൽ സംഭവത്തിന്റെ ദൃശ്യം പകർത്തിയത്. കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. വയോധികനായ മൂസയുടെ വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ പ്രത്യേക സാഹചര്യമായതിനാൽ മൂസയുടെ വോട്ട് ഓപ്പൺ വോട്ടായി ഹമീദ് രേഖപ്പെടുത്തുകയായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനിടയിൽ ഇയാൾ സ്വന്തം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും…

Read More

കൊട്ടിക്കലാശത്തിന് കൊടിയിറക്കം; പ്രചാരണത്തിന് സമാപനം കുറിച്ചത് സംഘർഷത്തിൽ; ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം

തിരുവനന്തപുരം: ആവേശം അലതല്ലിയ കൊട്ടിക്കലാശത്തിന് കൊടിയിറക്കം. മുന്നണികൾ ഏറെ ഗംഭീരമായാണ് പരസ്യപ്രചാരണം അവസാനിപ്പിച്ചത്. ഇനിയുള്ളത് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കലാശക്കൊട്ടിനിടെ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. പലയിടത്തും പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു. നാളെ ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനുശേഷം മറ്റന്നാള്‍ ആണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. കരുനാഗപ്പള്ളിയിൽ കലാശക്കൊട്ടിനിടെ…

Read More

ലോകസഭാ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം ബാക്കിനിൽക്കേ മണിപ്പൂരിൽ സ്ഫോടനപരമ്പര

ഇംഫാല്‍: ലോക്‌സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ മണിപ്പൂരില്‍ സ്‌ഫോടന പരമ്പര. കാങ്‌പോക്പിയിലാണ് ഇടത്തരം തീവ്രതയുള്ള മൂന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. സപര്‍മെയ്‌നക്കടുത്തും ഇംഫാലിലും നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന ദേശീയപാതക്കരികിലുമാണ് സ്‌ഫോടനമുണ്ടായത്. കാങ്‌പോക്പിയിലെ പാലത്തിന് കേടുപാടുണ്ടായി. പുലര്‍ച്ചെ 1.15നാണ് കാങ്‌പോക്പിയിലെ സപര്‍മെയ്‌നക്ക് സമീപം സ്‌ഫോടനമുണ്ടായതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവ സ്ഥലവും സമീപ പ്രദേശങ്ങളും സുരക്ഷാസേന അടച്ചു. പാലങ്ങളില്‍ ശക്തമായ പരിശോധനകളേര്‍പ്പെടുത്തി….

Read More

ചാലക്കുടിയില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

തൃശൂര്‍: ചാലക്കുടി പൂലാനിയില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മേലൂര്‍ കുന്നപ്പിള്ളി മാരേക്കാടന്‍ ലിജ (35) ആണ് മരിച്ചത്. ഭര്‍ത്താവ് പൂലാനി കുറുപ്പം കാട്ടുവിള പുത്തന്‍വീട്ടില്‍ പ്രതീഷ്(38) കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. തിങ്കള്‍ രാത്രി 9 ഓടേയായിരുന്നു സംഭവം. പൂലാനിയിലെ വാടവീട്ടിലാണ് പ്രതീഷും ലിജയും താമസിച്ചിരുന്നത്. എട്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മദ്യത്തിനടിമയായ പ്രതീഷ് ലിജയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. തിങ്കളാഴ്ചയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. അതിനിടെയാണ് പ്രതീഷ് ലിജയെ കഴുത്തില്‍…

Read More

മൊബൈൽ മോഷണം ആരോപിച്ച് 17 വയസുകാരനെ മർദിച്ചുകൊന്നു; മണിക്കൂറുകൾ കഴിഞ്ഞ് ഫോൺ വീട്ടിൽ നിന്ന് തന്നെ ലഭിച്ചു; ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

പിലിബിത്ത്: അയൽവാസിയായ 17 വയസുകാരനെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവ് മർദിച്ചുകൊന്നു. കൊലയ്ക്ക് ശേഷം മണിക്കൂറുകൾ കഴിഞ്ഞ് മോഷ്ടിച്ചെന്ന് ആരോപിക്കുന്ന മൊബൈൽ പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഗജ്റൗളയിലെ ബിതൗര ഗ്രാമത്തിലാണ് ദാരുണകൊലപാതകം നടന്നത്. കപിൽ കുമാർ എന്ന 17 വയസുകാരനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കല്ലു( 26) എന്ന പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവിന്റെ 5000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കാണാതായതാണ്…

Read More

മിന്നലിന്റെ അകമ്പടിയോടെ മഴ എത്തും; കേരളത്തിൽ ഇന്നും നാളെയും മഴ പെയ്യുക ഈ ജില്ലകളിൽ..

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെറ്റയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. നേരത്തേ ഇന്ന് കേരളത്തിൽ 10 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. 25ന് തിരുവനന്തപുരം,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial