നാലുവയസുകാരനെ കൊന്ന് മൃതദേഹം വീടിനുള്ളിലിട്ട് കത്തിച്ചു; മാതാവ് അറസ്റ്റിൽ
ലഖ്നൗ: മകനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ മാതാവ് അറസ്റ്റിൽ. ഹർഷ (4) ആണ് മാതാവിന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് ബിജ്‌നോറിലെ ജലാൽപൂർ സ്വദേശി ആദേശ് ദേവിയാണ് പോലീസിന്റെ പിടിയിലായത്. ഇവർ നാല് വയസുകാരനായ മകനെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ അകത്തിട്ട് കത്തിക്കുകയായിരുന്നു. ഭർത്താവിന്റെ പരാതിയിലാണ് നടപടി. തൻ്റെ ഭാര്യ മകൻ ഹർഷിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കത്തിക്കുകയായിരുന്നുവെന്ന് ഭർത്താവ് കപിൽ തങ്ങളെ വിളിച്ചറിയിക്കുകയായിരുന്നെന്ന് എഎസ്പി രാം അർജ് പറഞ്ഞു. രാവിലെ കപിൽ വയലിലേക്ക് പോയ സമയത്താണ് സംഭവം…

