മയിലിനെ കൊന്ന് പാകം ചെയ്‌തു കഴിച്ചു; സഹോദരൻമാർ റിമാൻഡിൽ
പാലക്കാട്: മണ്ണാർക്കാട് മയിലിനെ വെടിവച്ച് പാചകം ചെയ്‌തു കഴിച്ച ഇരട്ട സഹോദരന്മാരെ അറസ്റ്റ് ചെയ്ത് പോലീസ്. പാലക്കയം കുണ്ടംപൊട്ടിയിൽ രമേശ്, രാജേഷ് എന്നിവരാണ് പിടിയിലായത്. ഒളിവിൽ പോയ സഹോദരന്മാർ ചൊവ്വാഴ്‌ച മണ്ണാർക്കാട് ഡിഎഫ്‌ഒ ഓഫീസിൽ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. പാലക്കാട് ജില്ലാ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ കെ സി സനൂപ്, പാലക്കയം ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ മനോജ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ വെള്ളിയാഴ്‌ച നടത്തിയ പരിശോധനയിൽ പാകം ചെയ്‌ത മയിലിറച്ചി…

