kerala14.in

ബി.ജെ.പി കടന്നുകയറിയത് സി.പി.എം ശക്തികേന്ദ്രങ്ങളിലേക്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയതിലേറെയും സി.പി.എം ശക്തി കേന്ദ്രങ്ങളിൽ കടന്നുകയറി. കോർപറേഷൻ ഭരണമുറപ്പിച്ച തിരുവനന്തപുരത്ത് ബി.ജെ.പി പിടിച്ചെടുത്ത വാർഡുകളെല്ലാം സി.പി.എമ്മിന്‍റേതാണ്. 34 വാർഡുകളുണ്ടായിരുന്നതാണ് ബി.ജെ.പി 50 ആക്കി ഉയർത്തിയത്. എൽ.ഡി.എഫ് ആകട്ടെ 53 സീറ്റിൽ നിന്ന് 29ലേക്കാണ് കൂപ്പുകുത്തിയത്. യു.ഡി.എഫ് പത്തിൽനിന്ന് 19 ആക്കി നേട്ടം ഉയർത്തി. വർക്കല മുനിസിപ്പാലിറ്റിയിൽ പത്ത് വാർഡുകളിലാണ് ബി.ജെ.പി ജയം. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ ഏഴ് സീറ്റ് നേടി ബി.ജെ.പി യു.ഡി.എഫിനൊപ്പമെത്തുകയും ചെയ്തു. സി.പി.എം ശക്തി കേന്ദ്രമായ ആലപ്പുഴയിലെ മുനിസിപ്പാലിറ്റികളിലേക്കും ഇത്തവണ…

Read More

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്; ആദ്യ ഫലസൂചനകൾ എട്ടരയോടെ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. വാശിയേറിയ പോരാട്ടങ്ങളിൽ ആരാണ് മുന്നിലെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്നു രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ആദ്യ ഫല സൂചനകൾ എട്ടരയോടെ ലഭിക്കാനാണ് സാധ്യത. ഉച്ചയോടെ പൂർണ്ണഫലങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് വേട്ടെണ്ണൽ നടക്കുന്നത്. ലീഡ് നിലയും ഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ തൽസമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ ലിങ്കുകളിലും ഫലം ലഭ്യമാണ്. വോട്ടിംഗ് ശതമാനം കുറയുമ്പോഴും…

Read More

ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല; 1,711 പേജുള്ള വിധിപ്പകർപ്പ് പുറത്ത്

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിന്റെ പൂർണ്ണരൂപം പുറത്തുവന്നു. 1,711 പേജുകളുള്ള വിധിന്യായമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പുറത്തുവിട്ടത്. ‘ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ’ എന്ന ശ്രദ്ധേയമായ പരാമർശം വിധിന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ കേസിൽ ഒരു ഗൂഢാലോചന നടന്നതിന് വേണ്ടത്ര തെളിവുകൾ ഇല്ലെന്നാണ് വിധിപ്പകർപ്പിൽ കോടതി ചൂണ്ടിക്കാണിക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ്, ട്രയൽ കോടതി ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങളും വിധിന്യായത്തിൽ നിഷേധിക്കപ്പെടുന്നു. ഒമ്പതാം പ്രതിയായ മേസ്തിരി സനൽ, ജയിലിൽ…

Read More

ശബരിമല ദർശനത്തിന് പിന്നാലെ പമ്പയിൽ വച്ച് മസ്തിഷ്ക മരണം സംഭവിച്ച ജയിൽ ജീവനക്കാരന്റെ കൈകൾ ഇനി സേലം സ്വദേശിയ്ക്ക്

കൊച്ചി: ശബരിമല ദർശനത്തിന് പിന്നാലെ പമ്പയിൽ വച്ച് മസ്തിഷ്ക മരണം സംഭവിച്ച ജയിൽ ജീവനക്കാരന്റെ കൈകൾ ഇനി സേലം സ്വദേശിയ്ക്ക്. പൂജപ്പുര സെൻട്രൽ ജയിലിലെ ജയിലർ അനീഷ് എ.ആറിനാണ് ശബരിമല ദർശനത്തിന് ശേഷം പമ്പയിൽ വെച്ചുണ്ടായ അപകടത്തിൽ മസ്തിഷ്ക മരണം സംഭവിക്കുന്നത്. അപസ്മാരത്തെ തുടർന്നുള്ള വീഴ്ചയുടെ ആഘാതത്തിലാണ് മസ്തിഷ്കമരണം സംഭവിച്ചത്. തുടർന്ന് അനീഷിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് അനീഷിന്റെ കൈകൾ സേലം സ്വദേശിയായ 23 കാരനാണ് ദാനം…

Read More

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്:
വോട്ടെണ്ണൽ നാളെ രാവിലെ 8 ന് ആരംഭിക്കും

തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായി. പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികളുടെ വിതരണവും തിരഞ്ഞെടുപ്പിന് ശേഷം അവ സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്. കോർപ്പറേഷൻ തലത്തിൽ നാലും മുനിസിപ്പാലിറ്റികൾക്ക് ആറും ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകൾക്കായി 11 കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്. കോർപ്പറേഷൻ തലത്തിൽ സർവോദയ വിദ്യാലയത്തിൽ മൂന്നു കേന്ദ്രങ്ങളും മാർതിയോഫിലിക്സ് ട്രെയിനിങ് കോളേജിൽ ഒരു കേന്ദ്രവുമുണ്ട്. മുനിസിപ്പാലിറ്റി തലത്തിൽ നെയ്യാറ്റിൻകര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലും മഞ്ച…

Read More

മദ്യപിക്കാന്‍ പണം നല്‍കിയില്ല, മകളെയടക്കം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന മലയാളിക്ക് കര്‍ണാടകയില്‍ വധശിക്ഷ

         മൈസൂർ : കുടക് ജില്ലയിലെ പൊന്നംപേട്ടയില്‍ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില്‍ മലയാളി യുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ്(38) വധശിക്ഷ വിധിച്ചത്. വിരാജ്‌പേട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് നടരാജാണ് ശിക്ഷ വിധിച്ചത്. ഈ വര്‍ഷം മാര്‍ച്ച്‌ 27 ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭാര്യ നാഗി(30), മകള്‍ കാവേരി(5) ഭാര്യയുടെ മാതാപിതാക്കളായ കരിയ(75) ഗൗരി(70) എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്. കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ…

Read More

മലപ്പുറത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് അന്വേഷണം വിദേശത്ത് ജോലി വാങ്ങിയവരിലേക്കും; 8 സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് പേരുണ്ടെന്ന് സൂചന

      മലപ്പുറം: മലപ്പുറത്തെ വ്യാജസര്‍ട്ടിഫിക്കറ്റ് മാഫിയയെക്കുറിച്ചുള്ള അന്വേഷണം സര്‍ട്ടിഫിക്കറ്റ് കൊണ്ട് വിദേശത്തടക്കം ജോലി വാങ്ങിയവരിലേക്കും. അഞ്ചു വർഷത്തിലേറെയായി ഇത്തരത്തിൽ ആയിരക്കണക്കിന് ആളുകൾ വ്യാജസർട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പലഘട്ടങ്ങളിലായി പത്തുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ പത്തുലക്ഷത്തിലേറെപ്പേര്‍ക്ക് സംഘം വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തതായി അന്വേഷണസംഘം സംശയിക്കുന്നു. കേരളത്തിനുപുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, ഡല്‍ഹി, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവർക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആറുമാസംകൊണ്ടു കിട്ടുന്ന ബിരുദ…

Read More

നടിയെ ആക്രമിച്ച കേസിലെ വിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പരിഗണിച്ച വകുപ്പ് (376ഡി) പ്രകാരമുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വർഷം കഠിനതടവ് മാത്രമേ പ്രതികള്‍ക്ക് നല്‍കിയിട്ടുള്ളൂ എന്ന് പ്രൊസിക്യൂഷൻ കോടതിക്ക് പുറത്തെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 20 വർഷം കഴിഞ്ഞാല്‍ എത്ര വര്‍ഷം വേണമെങ്കിലും കോടതിക്ക് വിധിക്കാം. 20 വര്‍ഷം എന്നത് പാര്‍ലമെന്റ് നിഷ്കര്‍ഷിച്ച ഏറ്റവും കുറഞ്ഞ ശിക്ഷയാണ്. അത് നല്‍കാതിരിക്കാൻ കോടതിക്ക് കഴിയില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അത് കോടതിയുടെ ഔദാര്യമല്ല. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന വിധിയാണിതെന്നും അദ്ദേഹം…

Read More

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാ വിധിച്ച്‌ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാ വിധിച്ച്‌ കോടതി. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത് ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി പള്‍സർ സുനിക്ക് ഐടി ആക്‌ട് പ്രകാരം അഞ്ച് വർഷത്തെ അധിക ശിക്ഷയുണ്ട്. ഈ ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി. എറണാകുളം പ്രിൻസിപ്പല്‍…

Read More

മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്  നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ (91) മഹാരാഷ്ട്രയിലെ ലാത്തൂരില്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാ പ്രവര്‍ത്തകരും ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. 1980, 1984, 1989, 1991, 1996, 1998, 1999 വര്‍ഷങ്ങളില്‍ വിജയിച്ച അദ്ദേഹം 2004 ല്‍ ബിജെപിയുടെ രൂപതായ് പാട്ടീല്‍ നിലങ്കേക്കറിനോട് പരാജയപ്പെട്ടു. 1972 ലും 1978 ലും അദ്ദേഹം ലാത്തൂര്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial