Headlines

kerala14.in


ചക്കയിടാൻ കയറി; പ്ലാവിൽ നിന്നു വീണ് യുവാവിനു ദാരുണാന്ത്യം

കോഴിക്കോട്: ചക്കയിടാൻ കയറിയ യുവാവ് പ്ലാവിൽ നിന്നു വീണ് മരിച്ചു. കോഴിക്കോട് കൊടുവള്ളിയിലാണ് അപകടം. ഒതയോത്ത് കണക്കനാംകുന്നുമ്മൽ സിവി ബഷീർ (39) ആണ് മരിച്ചത്. പ്ലാവിൽ കയറി ചക്കയിടുന്നതിനിടെ തോട്ടിയിൽ ഘടിപ്പിച്ച കത്തി ബഷീറിന്റെ ദേഹത്തു വീണു. ഇതോടെ നില തെറ്റി ബഷീർ താഴേക്ക് പതിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

സൈക്കിളിൽ നിന്ന് റോഡിൽ തലയിടിച്ചു വീണു; കണ്ണൂരിൽ 14കാരൻ മരിച്ചു

കണ്ണൂർ: സൈക്കിളിൽ നിന്നു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കണ്ണൂർ ചെമ്പേരിയിലാണ് അപകടം. ചെമ്പേരി വെണ്ണായപ്പിള്ളിൽ ബിജു- ജാൻസി ദമ്പതികളുടെ മകൻ ജോബിറ്റ് (14) ആണ് മരിച്ചത്. സൈക്കിളിൽ നിന്നു റോഡിൽ തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി

Read More

അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

കോട്ടയം : പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച് മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം വടവാതൂർ പോളശ്ശേരി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ (26) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ അമ്മയെ കഴിഞ്ഞദിവസം രാവിലെ 8.30ന് വീടിനുള്ളിൽ വച്ച് കൈകൊണ്ട് പലതവണ തലയ്ക്ക് ഇടിക്കുകയും, തുടർന്ന് കുതറി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ വീട്ടിലിരുന്ന കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് തലയിൽ പലതവണ അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കുടംബപരമായ…

Read More

ദമ്പതികളുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിൽ

വാകത്താനം : ദമ്പതികളെ പുരാവസ്തു ബിസിനസ്സിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ തിരുവല്വാമല കാട്ടുകുളം കുന്നേല്‍ വീട്ടില്‍ ജോഷി കെ.ജെ (39) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. വാകത്താനം നാലുന്നക്കൽ സ്വദേശികളായ ദമ്പതികളെ പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇവരുടെ കൈയിൽ നിന്നും 85 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കബളിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ദമ്പതികൾ പോലീസിൽ പരാതി നൽകുകയും വാകത്താനം പോലീസ് കേസ് രജിസ്റ്റർ…

Read More

കേരള സ്റ്റോറി ‘എ’ സർട്ടിഫിക്കറ്റുള്ള സിനിമ;
കുട്ടികളെ കാണിച്ചതിന് ബാലാവകാശ കമ്മീഷന് കേസെടുക്കാം: ഫാ.ജയിംസ് പനവേലിൽ

ആലപ്പുഴ: ‘ദി കേരള സ്റ്റോറി’ കണ്ടുതീർക്കാൻ പറ്റാത്തത്ര അരോചകമായ സിനിമയാണെന്ന് വൈപ്പിൻ സാൻജോപുരം സെയ്ന്റ് ജോസഫ്സ് പള്ളിയിലെ വൈദികൻ ഫാ. ജയിംസ് പനവേലിൽ. ‘എ’ സർട്ടിഫിക്കറ്റുള്ള ചിത്രമെങ്ങനെ കുട്ടികളെ കാണിച്ചു? ബാലാവകാശ കമ്മിഷനു കേസെടുക്കാവുന്ന കാര്യമാണ്.സിനിമ പ്രൊപ്പഗാൻഡയാണെന്നു വ്യക്തം. ഒരു സിനിമയെന്ന നിലയിലും കലാസൃഷ്ടിയെന്ന നിലയിലും പരാജയമാണ്. നമ്മുടെ സിനിമകളെ മറ്റ് ഇൻഡസ്ട്രികൾ അനുമോദിക്കുന്ന കാലത്താണ് ഇങ്ങനെയൊരു ‘കലാസൃഷ്ടി’ പ്രചരിച്ചതെന്നും ഫാ.ജയിംസ് പനവേലിൽ പറയുന്നു. ഒരു ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പനവേലിന്റെ പ്രതികരണം. ഇടുക്കി രൂപത ‘കേരള…

Read More

ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു

വടകര: ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു.കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ ചോറോട്ട് സ്വാതിയാണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. ചെമ്മരത്തൂർ സ്വദേശിനിയാണ്. ഇന്നലെ അസ്വസ്ഥത ഉണ്ടായതിതിനിടെ തുടര്‍ന്ന് സ്ഥിരമായി പോവുന്ന ആശുപത്രിയില്‍ പോയിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഏഴുമാസം ഗര്‍ഭിണിയായിരുന്നു സ്വാതി.അച്ഛന്‍: ചോറോട്ട് കൃഷ്ണ കുമാര്‍. അമ്മ: നന്ദജ. സഹോദരി: ശ്വേത

Read More

ദൗത്യം പൂർത്തിയായി: അബ്ദുറഹീമിനെ രക്ഷിക്കാൻ 34 കോടി രൂപ സമാഹരിച്ച് മലയാളി സമൂഹം

സൗദി ജയിലില്‍ കഴിയുന്ന അബ്ദുര്‍റഹീമിനെ കൊലക്കയറില്‍ നിന്ന് രക്ഷിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ സ്വരൂപിച്ചത് 34 കോടി രൂപയാണ്. ബോബി ചെമ്മണ്ണൂര്‍ തുടങ്ങിവച്ച സംരംഭം ദിവസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുത്തതോടെ, നിശ്ചയിച്ചതിലും മൂന്നുദിവസം മുമ്പേ നമ്മള്‍ ലക്ഷ്യം കണ്ടിരിക്കുന്നു. പ്രത്യേക ആപ്പ് വഴിയും അല്ലാതെയുമാണ് പണം സ്വരൂപിച്ചത്. ആപ്പ് വഴിയുള്ള ധന സമാഹരണം 30 കോടി കവിഞ്ഞതോടെ മറ്റു പണം കൂടി ക്രോഡീകരിക്കുന്നതിന്റെ ഭാഗമായി ആപ്പിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. ഫണ്ട് കലക്ഷന്റെ സുതാര്യത കൂടി ഉറപ്പു വരുത്തുകയെന്ന…

Read More

മലയാളവേദിചർച്ചയും അനുസ്മരണവും സംഘടിപ്പിച്ചു.

ആറ്റിങ്ങൽ:മലയാളവേദിയുടെ പ്രതിമാസപരിപാടിയുടെ ഭാഗമായി പുസ്തക ചർച്ചയും കവികളായ ആറ്റിങ്ങൽ ദിവാകരൻ, സലിം മടവൂർ എന്നിവരുടെ അനുസ്മരണവും സംഘടിപ്പിച്ചു. കലയിലെ കറുപ്പും വെളുപ്പും എന്ന വിഷയത്തെ കുറിച്ച് ചർച്ചയും നടന്നു.കവി ഓരനല്ലൂർ ബാബു അധ്യക്ഷൻ ആയിരുന്നു.കാര്യവട്ടം ശ്രീകണ്ഠൻ നായർ, പേരിനാട് സദാനന്ദൻ പിള്ള, സുനിൽ വെട്ടിയറ തുടങ്ങിയവർ പങ്കെടുത്തു.

Read More

വിരമിക്കില്ല, ലോകകപ്പ് നേടണം’- രോഹിത് ശര്‍മ

മുംബൈ: വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ലോകകപ്പാണ് മുന്നില്‍ കാണുന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് നടക്കാനിരിക്കെയാണ് രോഹിതിന്റെ ശ്രദ്ധേയ പ്രതികരണം. 2025ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുക എന്ന ലക്ഷ്യവും നായകന്‍ പങ്കിട്ടു. ‘വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ ശരിക്കും ആലോചിച്ചിട്ടില്ല. ജീവിതം നമ്മെ എങ്ങോട്ടാണ് നയിക്കുന്നത് എന്നു പറയാന്‍ സാധിക്കുന്നതല്ലല്ലോ. ഇപ്പോഴും എനിക്ക് നന്നായി കളിക്കാന്‍ സാധിക്കുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ കൂടി ക്രിക്കറ്റ് തുടരുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് എന്താകും…

Read More

ബിജെപി സ്ഥാനാർത്ഥിയെ പടക്കം പൊട്ടിച്ച് സ്വീകരിച്ചു; തീപ്പൊരി തെറിച്ച് രണ്ട് കുടിലുകൾ കത്തി നശിച്ചു

ചെന്നൈ: ബിജെപി സ്ഥാനാർത്ഥിയെ പടക്കം പൊട്ടിച്ച് സ്വീകരിക്കുന്നതിനിടയിൽ തീപ്പൊരി തെറിച്ച് രണ്ട് കുടിലുകൾ കത്തി നശിച്ചു. നാഗപട്ടണത്തെ ബിജെപി സ്ഥാനാർഥി എസ്ജിഎം രമേശിനെ സ്വീകരിക്കുന്നതിനിടയിൽ ആണ് അപകടം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ന്യൂ നമ്പ്യാർ നഗർ മത്സ്യബന്ധന ഗ്രാമത്തിൽ എത്തിയപ്പോൾ പ്രവർത്തകർ പടക്കം പൊട്ടിക്കുകയായിരുന്നു. പടക്കങ്ങൾ പൊട്ടിത്തെറിച്ചു തീപ്പൊരി ചിതറിയതോടെ അടുത്തുളള കുടിലിന് തീ പിടിച്ച് മേൽക്കൂര മുഴുവൻ കത്തിനശിഞ്ഞു. തീ പടർന്ന് പിടിച്ച് തൊട്ടടുത്ത വീടും തീപിടിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. റവന്യു ഉദ്യോഗസ്ഥർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial