kerala14.in

റബ്ബർ ടാപ്പിംഗ് തൊഴിലാളി തോട്ടത്തിലെ നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ.

തിരുവനന്തപുരം: റബ്ബർ ടാപ്പിംഗ് തൊഴിലാളിയായിരുന്നയാൾ തോട്ടത്തിലെ നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. കന്യാകുമാരി സ്വദേശി സാലമനാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ പ്രകാശാണ് കേസിലെ പ്രതി. പത്തനംതിട്ട ജില്ലാ കോടതി ഏഴ് വർഷത്തിന് ശേഷമാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. 2017 ഓഗസ്റ്റ് 14-ന് പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര കോടമലയിലായിരുന്നു സംഭവം. ടാപ്പിംഗ് തൊഴിലാളിയായി ജോലി ചെയ്തിരുന്ന പ്രകാശ് റബ്ബർ മരങ്ങൾ കൃത്യമായി ടാപ്പ് ചെയ്യാതിരുന്നത് നോട്ടക്കാരനായ സാലമൻ തോട്ടം ഉടമയെ അറിയിക്കുകയുണ്ടായി. ഇതിലുള്ള…

Read More

മലപ്പുറത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് വടക്കാഞ്ചേരി നഗരസഭയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം. യുവാവ് അറസ്റ്റിൽ. മങ്കര തരു പീടികയില്‍ 42 കാരനായ അന്‍വറാണ് പിടിയിലായത്. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍പട്ടികയിലും ഉണ്ടായിരുന്നു. കുളപ്പുള്ളിയിലും വോട്ട് ചെയ്ത ഇയാള്‍ വീണ്ടും വോട്ട് ചെയ്യാനായി ശ്രമിച്ചതോടെ കയ്യിലെ മഷിയടയാളം കണ്ട് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറുടെ പരാതി പ്രകാരം പൊലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. മലപ്പുറത്ത് ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമം നടത്തിയ യുവതിയും പിടിയിലായിരുന്നു. മലപ്പുറം പുളിക്കല്‍…

Read More

ഇരട്ട വോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം നേതാവിന്റെ മകള്‍ കസ്റ്റഡിയില്‍

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം നേതാവിന്റെ മകള്‍ കസ്റ്റഡിയില്‍. മലപ്പുറം പുളിക്കല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡ് കലങ്ങോടിയിലാണ് ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം നേതാവ് അജയന്റെ മകള്‍ക്കെതിരേ പ്രിസൈഡിങ് ഓഫിസര്‍ പോലിസില്‍ പരാതി നല്‍കിയത്. കോഴിക്കോട് കൊടിയത്തൂരില്‍ രാവിലെ വോട്ട് ചെയ്ത ശേഷം പുളിക്കലില്‍ വീണ്ടും വോട്ട് ചെയ്യാനായിരുന്നു റിന്റു എം അജയന്റെ ശ്രമം. റിന്റുവിനെ പോലിസ് കസ്റ്റഡിയിലെടുത്തു

Read More

എസ്ഐആര്‍ സമയപരിധി നീട്ടി അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ് സമയം നീട്ടിയത്

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ സമയപരിധി നീട്ടി. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് സമയം നീട്ടിയത്. തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 14വരെയും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 18വരെയും ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ 26വരെയുമാണ് നീട്ടിയത്. കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ നേരത്തേ നീട്ടിയിരുന്നു. എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള തിയതി ഡിസംബര്‍ 18വരെയായിരുന്നു നീട്ടിയത്. ഡിസംബര്‍ 23ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി 21നാണ് പ്രസിദ്ധീകരിക്കുക.

Read More

രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; രേഖപ്പെടുത്തിയത് 75.85% പോളിംഗ്

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 75.85% പോളിംഗ് ആണ് രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തിയത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. എല്ലാ ജില്ലകളിലും പോളിംഗ് ശതമാനം 70 കടന്നു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ 70.91 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആകെ പോളിംഗ് 73.56% ആയി. 1,53,37,176 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ഏഴ് ജില്ലകളില്‍…

Read More

കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റില്‍ വീണു;കയറിൽ തൂങ്ങിക്കിടന്ന് അഞ്ചുവയസ്സുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റില്‍ വീണു. കയറിൽ തൂങ്ങിക്കിടന്ന് അഞ്ചുവയസ്സുകാരന് അത്ഭുത രക്ഷ. കോട്ടയം പൂവത്തുംമൂടാണ് സംഭവം. പൂവത്തുംമൂട് വെട്ടിമറ്റത്തില്‍ വീട്ടില്‍ ദേവദത്താണ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍വീണത്. എന്നാല്‍, അഞ്ചുവയസ്സുകാരന്‍ കിണറ്റിലെ കയറില്‍ പിടിച്ചുകിടന്നു. തുടര്‍ന്ന് നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കൈവരിയില്ലാത്തെ കിണറിന്റെ സമീപത്ത് കളിക്കുന്നതിനിടെ കാല്‍വഴുതിയാണ് കുട്ടി കിണറ്റില്‍വീണത്

Read More

നാളെ ക്ലാസില്ല: അവധി പ്രഖ്യാപിച്ച് കളക്ടർ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവവുമായി ബന്ധപ്പെട്ട് നാളെ (ഡിസംബർ 12) വെള്ളിയാഴ്ച്‌ച വൈക്കം താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികൾക്കോ പരീക്ഷകൾക്കോ അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു.

Read More

വിഴിഞ്ഞം തുറമുഖം: രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ജനുവരിയിൽ

       വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ ഉദ്ഘാടനം ജനുവരിയിൽ. ഉദ്ഘാടന തീയതി പിന്നീട് തീരുമാനിക്കും. 2028ൽ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണം പൂർത്തിയാക്കും. ജനുവരി രണ്ടാം വാരം ഉദ്ഘാടനം നടത്താനാണ് ധാരണ. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോടെയായിരിക്കും തീയതി തീരുമാനിക്കുക. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ആയതിനാൽ ഉദ്ഘാടനം നടത്താൻ കഴിഞ്ഞിരുന്നില്ല. രണ്ടാം ഘട്ട നിർമാണം കൂടെ പൂർത്തിയാകുന്നതിനൊപ്പം രാജ്യത്തെ ഏറ്റവും വലിയ മദർഷിപ്പുകളുടെ കേന്ദ്രമായി വിഴിഞ്ഞം മാറും. 2028ൽ നിർമാണം പൂർത്തിയാക്കുന്നതോടെ ഒരു വർഷം 18,000 മുതൽ…

Read More


നിർബന്ധിച്ച് സ്ഥാനാർഥിയാക്കി, ‘ഒറ്റയ്ക്കാക്കി ബിജെപി പ്രവർത്തകർ മുങ്ങി’; വോട്ടെടുപ്പ് തീരുംവരെ വനിതാസ്ഥാനാർഥി ഒറ്റ നിൽപ്പ്

ഏറ്റുമാനൂർ: അതിരാവിലെ വോട്ടർമാരെ കാണുന്നതിനും വോട്ട് അഭ്യർഥിക്കുന്നതിനുമായി പോളിങ് സ്റ്റേഷനിലെത്തിയ വനിതാ സ്ഥാനാർഥി ഞെട്ടി. കൂടെനിൽക്കാൻ ഒരുപ്രവർത്തകൻപോലുമില്ല. വോട്ടർമാർക്ക് കൊടുക്കാൻ സ്ളിപ്പില്ല. സ്വന്തം സ്ളിപ്പുപോലും എതിർസ്ഥാനാർഥിയുടെ പ്രവർത്തകരോട് വാങ്ങേണ്ട അവസ്ഥ. അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് ആറാംവാർഡിലെ (റെയിൽവേ സ്റ്റേഷൻ) ബിജെപി സ്ഥാനാർഥി ജനജമ്മ ഡി.ദാമോദരനാണ് ഈ അവസ്ഥയുണ്ടായത്. പ്രതിഷേധസൂചകമായി അവർ ഗവ. ഐടിഐയിലെ പോളിങ് ‌സ്റ്റേഷനുമുന്നിൽ ഒരേ നിൽപ്പുതുടർന്നു, പോളിങ് കഴിയുന്നതുവരെ. ഇടയ്ക്ക് മകൻ അജിത്കുമാർ വെള്ളംകൊണ്ടുവന്ന് കൊടുത്തു. ഒരുപാർട്ടിയിലുമില്ലായിരുന്നതന്നെ ബിജെപി പ്രവർത്തകർ നിർബന്ധിച്ച് സ്ഥാനാർഥിയാക്കുകയായിരുന്നുവെന്ന് റിട്ട. യൂണിവേഴ്സിറ്റി…

Read More

എസ്ഐആർ ഫോം തിരികെ ചോദിച്ച ബിഎൽഒയ്ക്ക് ക്രൂര മർദ്ധനം

കൊല്ലം: ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി എസ്‌ഐആർ എസ്ഐആർ എന്യൂമറേഷൻ ഫോം തിരികെ ചോദിച്ച പോളിംഗ് ബൂത്ത് ലെവൽ ഓഫീസർക്ക് (ബിഎൽഒ) ക്രൂരമായ മർദനം. കൊല്ലം അമ്പലംകുന്ന് നെട്ടയത്താണ് സംഭവം. 23-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആയ ആദർശിനാണ് അജയൻ എന്നയാൾ ഫോം നൽകാതെ കൈയേറ്റം ചെയ്യുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതിനെത്തുടർന്ന് പരിക്കേറ്റത്. ജോലിയുടെ ഭാഗമായി ആദർശ് ഏഴാം തവണയാണ് അജയന്റെ വീട്ടിൽ ഫോം വാങ്ങാൻ എത്തിയത്. ഈ സമയത്താണ് വീട്ടുടമസ്ഥൻ പ്രകോപിതനാകുകയും ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ട് നെഞ്ചിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial